തിരുവോണനാലിൽ കൊല്ലത്തെ 456 മത്സ്യതൊഴിലാളികളെ ആദരിക്കും, കാൽകോടി സംഭാവനയും
കൊല്ലം: കൊല്ലം ജില്ലയില്‍ നിന്ന് 456 മത്സ്യതൊഴിലാളികള്‍ സംസ്ഥാനത്താകെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തെന്നാണ് ഔദ്യോഗിക കണക്ക്. അവരെ തിരുവോണ ദിനത്തില്‍ കൊല്ലം നഗരസഭ ആദരിക്കുമെന്ന് മേയര്‍ വി. രാജേന്ദ്രബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് കടപ്പുറത്താണ് ആദരവ് സമ്മേളനം സംഘടിപ്പിക്കുക.
നഗരസഭാ പരിധിയിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ കാല്‍കോടി രൂപ നല്‍കും. കൗണ്‍സില്‍ അംഗങ്ങള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.ഓണാഘോഷത്തിന് അവര്‍ സ്വരൂപിച്ച തുകയും ഇതിനോടൊപ്പം നല്‍കും.

പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നഗരസഭാ പരിധിയില്‍ 11 ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്.പ്രളയജലം ഇറങ്ങിയ വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കാന്‍ നഗരസഭയുടെ കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍, നഗരസഭാ തൊഴിലാളികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകളെല്ലാവരും ഒന്നിച്ചിറങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ കയറ്റി അയച്ചു. പ്രധാന ഓഫീസിലും സോണല്‍ ഓഫീസുകളിലുമായി പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററുകളില്‍ പൊതുജനങ്ങള്‍ക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളുമെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
50 ലക്ഷം മുടക്കി നഗരസഭയിലെ ഓടകള്‍ വൃത്തിയാക്കിയത് നഗരപരിധിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാരണമായെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എ. സത്താര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.കെ.ഹഫീസ്, സെക്രട്ടറി വി.ആര്‍.രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications