കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ രക്ഷകരായി, ഇനി പത്തനംതിട്ടയിലേക്ക്, കൊല്ലത്തിന്റെ മത്സ്യബന്ധന വള്ളങ്ങള്‍ യാത്ര തിരിച്ചു

Google Oneindia Malayalam News

കൊല്ലം: പ്രളയത്തില്‍ ഒരു ജനതയ്ക്ക് ഒന്നടങ്കം സഹായം നല്‍കിയ കൊല്ലത്തിന്റെ ഹീറോകള്‍ പത്തനംതിട്ടയിലേക്ക്. അവിടെ പ്രളയ ദുരിതാശ്വാസത്തിനായിട്ടാണ് പോകുന്നത്. പത്ത് വള്ളങ്ങളും 30 മത്സ്യബന്ധന തൊഴിലാളികളും ഇന്നലെ രാവിലെയാണ് പത്തനംതിട്ടയിലേക്ക് തിരിച്ചത്. അഞ്ച് വള്ളങ്ങള്‍ കൂടി പോകാനായി സജ്ജമാക്കിയിട്ടുണ്ട്. വാടി, തങ്കശ്ശേരി മേഖലയില്‍ ഉള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട ആദ്യ സംഘം.

1

പത്തനംതിട്ടയില്‍ പ്രളയ തീവ്രത കൂടിയ മേഖലകളിലേക്ക് ഇവരെ നിയോഗിച്ചിരിക്കുകയാണ്. റാന്നി ഇട്ടിയപ്പാറയില്‍ അഞ്ച് വള്ളങ്ങളും റാന്നിയിലെ സത്രക്കടവില്‍ ഇത്രതന്നെ വള്ളങ്ങളും മുന്‍കരുതലെന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നത് വരെ ഇവര്‍ പത്തനംതിട്ടയില്‍ തുടരും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ അയച്ചത്.

പത്തനംതിട്ടയില്‍ ഇവര്‍ക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. കോവിഡിന്റെയും കാലവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും, പ്രളയ മേഖലയിലും മണ്ണിടിച്ചില്‍സാധ്യതാ മേഖലയിലും ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കൊല്ലത്ത് ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദേശിച്ചു. അതേസമയം കൊട്ടാരക്കരയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മഴക്കെടുതിയില്‍ കൊട്ടാരക്കര താലൂക്കില്‍ മാത്രം തകര്‍ന്ന് വീണത് ഒരു കോടിയോളം രൂപയുടെ സമ്പാദ്യങ്ങളാണ്.

അതേസമയം ഇപ്പോഴും കാര്യങ്ങള്‍ മാറിയിട്ടില്ല. നാല് ദിവസത്തെ കണക്കെടുപ്പ് പ്രകാരമാണ് നഷ്ടം ഒരുകോടി കടന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന മഴക്കെടുതിയില്‍ 250 വീടുകളാണ് കൊട്ടാരക്കരയില്‍ തകര്‍ന്നടിഞ്ഞത്. ഇത്തവണ 108 വീടുകള്‍ തകര്‍ന്നു. 35 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ രാത്രി മാത്രം 12 വീടുകളാണ് തകര്‍ന്നത്. വൈദ്യുതി മേഖലയില്‍ കൊട്ടാരക്കര ഡിവിഷനല്‍ 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കാര്‍ഷിക മേഖലയിലും 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

English summary
kollam: fishing boat arrives in pathanamthitta for flood relief operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X