കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം ഇടമുളയ്ക്കലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്, സമ്പര്‍ക്കമില്ലെന്ന് സൂചന!!

Google Oneindia Malayalam News

ആയൂര്‍: കൊല്ലത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പോസിറ്റീവായ ചെമ്പകരാനല്ലൂര്‍ സ്വദേശിയായ യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം പോസിറ്റീവായത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിന് യുവാവ് ഭക്ഷണവുമായി പോയിരുന്നു.

1

ഇയാള്‍ക്ക് ഇവിടെ നിന്നായിരിക്കും കോവിഡ് വന്നതെന്നാണ് നിഗമനം. കുടുംബാംഗങ്ങള്‍ക്ക് പ്രദേശവാസികളുമായോ അയല്‍വാസികളുമായോ സമ്പര്‍ക്കമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. ഇളമാട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസമായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും ആശ്വാസകരമാണ്. മണിയന്‍മുക്കില്‍ പോസിറ്റീവായവരുടെ കുടുംബാംഗങ്ങളെയും ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ആന്റിജന്‍ പരിശോധന നടത്തിയതിലും വലിയ ആശ്വാസമുണ്ട്. എല്ലാവരുടെയും ഫലം നെഗറ്റീവ്. ഇവിടെ ആശങ്കയും അവസാനിച്ചിരിക്കുകയാണ്.

അതേസമയം നീണ്ടകരയിലും തേവലക്കരയിലും വീണ്ടും സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. പുത്തന്‍തുറയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യാപാരിയുടെ ബന്ധുക്കള്‍ അടക്കം അഞ്ച് പേര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ശാസ്താംകോട്ട അരിനല്ലൂര്‍ സ്വദേശിനിയുടെ ബന്ധുവിനും നടുവിലക്കരയില്‍ പോസിറ്റീവായ യുവതിയുടെ ബന്ധുവിനുമാണ് തേവലക്കരയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

പുത്തന്‍തുറയില്‍ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 52 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇവരുടെ എല്ലാം ഫലം നെഗറ്റീവായി. വലിയ ആശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നത്. കെററന്‍കുളങ്ങര കുലക്കടയിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവിടെ ഇതുവരെ 102 പേരെയാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ചവറയില്‍ ഒരാള്‍ക്കും പന്മനയില്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

English summary
kollam: five member in a family tested positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X