കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അരിച്ചുപെറുക്കിയിട്ടും കരടിയെ കിട്ടിയില്ല.... കെണിയിലും വീഴുന്നില്ല, കാട്ടിലേക്ക് മടങ്ങിയെന്ന് സൂചന!

Google Oneindia Malayalam News

ചാത്തന്നൂര്‍: നാടെല്ലാം അരിച്ചുപെറുക്കിയിട്ടും കരടിയെ കണ്ടില്ല. ഒടുവില്‍ കൊല്ലത്ത് വനംവകുപ്പിനും നാട്ടുകാര്‍ക്കും താല്‍ക്കാലികാശ്വാസം. നാട്ടിലിറങ്ങിയ കരടി വനമേഖലയിലേക്ക് മടങ്ങുന്നതായി സൂചനയെന്ന് വനംവകുപ്പ് പറയുന്നു. കരടിയുടെ സഞ്ചാരപഥം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. അരിപ്പ മേഖലയിലെ വനത്തിലേക്ക് നീങ്ങുന്നതായിട്ടാണ് വനംവകുപ്പ് പറയുന്നത്. ചാത്തന്നൂര്‍ വിളപ്പുറം വരെ എത്തിയ കരടി പാലോട് റേഞ്ചില്‍പ്പെട്ട വനമേഖലയിലേക്ക് നീങ്ങുന്നതായി ഫോറസ്റ്റ് റേഞ്ച് ഓഫീസറും വ്യക്തമാക്കി.

1

ഉള്‍പ്രദേശങ്ങളായ കല്ലുവാതുല്‍ക്കല്‍, പുലിക്കുഴി, കാവടിക്കോണം, ജില്ലാ അതിര്‍ത്തിയായ കിഴക്കനേല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഒട്ടേറെ പേര്‍ കരടിയെ കണ്ടിരുന്നു. ജനങ്ങള്‍ കരടിയെ കണ്ട സ്ഥലങ്ങള്‍ കോര്‍ത്തിണക്കി റൂട്ട് മാപ്പ് തയ്യാറാക്കിയാണ് കരടി വനപ്രദേശത്തേക്ക് നീങ്ങുന്നതായി വിലയിരുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കരടിയെ കണ്ട പുലിക്കുഴിയില്‍ നിന്ന് റോഡ് മാര്‍ഗം 18 കിലോമീറ്റര്‍ അകലെയാണ് ഇളമ്പ്രക്കോട്.

പുലിക്കുഴി കശുവണ്ടി ഫാക്ടറിക്ക് അടുത്ത് ഓട്ടോയുടെ മുന്നിലാണ് കരടി ആദ്യം പ്രത്യക്ഷപ്പെട്ടത്. റോഡിന്റെ നടുവിലായിട്ടായിരുന്നു കരടി നിന്നിരുന്നത്. യാത്രക്കാരാണ് ഇത് ആദ്യം കണ്ടത്. വണ്ടി നിര്‍ത്തിയപ്പോള്‍ സമീപത്തെ പുരയിടത്തിലേക്ക് കയറിപോയി. കുറച്ച് കഴിഞ്ഞ് സമീപത്തുള്ള ഇരുനില വീടിന്റെടെറില്‍ നിന്ന് മണ്‍തിട്ടയിലേക്ക് കരടി ചാടുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. പട്ടികള്‍ കുരച്ചുകൊണ്ട് ഇവരുടെ വീട്ടില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. കപ്പക്കൃഷിയുടെ ഇടയിലേക്ക് കരടി കയറിപ്പോകുന്നത് അഞ്ച് അടി അകലെ നിന്നാണ് ഇവര്‍ കണ്ടത്.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

കരടിയുടെ സാന്നിധ്യം ആദ്യം മൂന്ന് ദിവസം ചാത്തന്നൂര്‍ മേഖലയിലായിരുന്നു. ചാത്തന്നൂര്‍ പോലീസ് പട്രോളിംഗ് സംഘം രണ്ട ്തവണ കരടിയെ കണ്ടിരുന്നു. പിറ്റേ ദിവസം കരടിയെ കണ്ട പലയിടത്ത് നിന്നും ഇതിന്റെ കാല്‍പാടുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ശക്തമായ മഴ ഈ ഭാഗത്ത് കരടിയെ കണ്ട ശേഷമുണ്ടായിരുന്നു. അതുകൊണ്ട് കാല്‍പാടുകള്‍ പതിഞ്ഞിരുന്നില്ല. ജില്ലയില്‍ തെന്മല, പത്തനാപുരം, അരിപ്പ വനമേഖലകളിലാണ് കരടിയുടെ സാന്നിധ്യമുള്ളത്. ആള്‍സഞ്ചാരം കോവിഡ് കാരണം കുറഞ്ഞതിനാല്‍ അരിപ്പ മേഖലയില്‍ നിന്നാവാം വന്നതെന്നാണ് നിഗമനം. അതേസമയം വനംവകുപ്പ് സ്ഥാപിച്ച കൂടിന്റെ സമീപത്ത് കരടി വന്നതായി സ്ഥിരീകരണമില്ല.

കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം, വിശ്വാസ്യതയ്ക്ക് ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് ഹര്‍ഷവര്‍ധന്‍!!കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം, വിശ്വാസ്യതയ്ക്ക് ആദ്യ ഡോസ് ഉപയോഗിക്കുമെന്ന് ഹര്‍ഷവര്‍ധന്‍!!

English summary
kollam: forest rangers says bear may return to forest after searching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X