കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് കരടിവേട്ടയ്ക്ക് വനംവകുപ്പ് സജ്ജം, കൂട് സ്ഥാപിച്ചു, ഉള്ളില്‍ തേന്‍കെണി ഒരുക്കി, പിടിക്കുമോ?

Google Oneindia Malayalam News

ചാത്തന്നൂര്‍: നാട്ടുകാര്‍ ആശങ്ക പരിഹരിക്കാന്‍ തന്നെ വനംവകുപ്പ് തീരുമാനിച്ചു. കൊല്ലത്ത് രണ്ട് ദിവസമായി ആശങ്കയ്ക്ക് കാരണമായ കരടിയെ പിടിക്കാന്‍ വനംവകുപ്പ് കൂടൊരുക്കി. കാരംകോട് സ്പിന്നിംഗ് വളപ്പിലെ വനത്തിന് സമാനമായ സ്ഥലത്താണ് തെന്‍കെണി ഒരുക്കി കൂട് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം കൂട് സ്ഥാപിച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ വീണ്ടും കരടിയെ കണ്ടു. സ്പിന്നിംഗ് മില്ലില്‍ വളപ്പിലെ തൊഴിലാളികളാണ് കരടിയെ കണ്ട കാര്യം വനംവകുപ്പിനെ അറിയിച്ചത്.

1

കൂട് സ്ഥാപിച്ച സ്ഥലത്ത് വനംവകുപ്പും ദ്രുതകര്‍മ സേനയുടെ പട്രോള്‍ സംഘവും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പോലീസും നാട്ടുകാരും കരടിയെ കാണുകയും കാല്‍പാടുകള്‍ കണ്ടെത്തുകയും ചെയ്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കരടി താവളമാക്കിയിരിക്കുന്നത് സ്പിന്നിംഗ് വളപ്പായിരിക്കുമെന്നാണ് കരുതുന്നത്. പോളച്ചിറയിലും പരിശോധന നടത്തിയെങ്കിലും അവിടെ താവളമാക്കാനുള്ള സാധ്യതയില്ലെന്ന് വനംവകുപ്പ് കണ്ടെത്തി.

മുന്‍ നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു, ശിവസേന നേതാവ് അറസ്റ്റില്‍, ഗുണ്ടാ ഭരണമെന്ന് ഫട്‌നാവിസ്!!മുന്‍ നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു, ശിവസേന നേതാവ് അറസ്റ്റില്‍, ഗുണ്ടാ ഭരണമെന്ന് ഫട്‌നാവിസ്!!

കഴിഞ്ഞ ദിവസം രാവിലെ തന്നെ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലെത്തിയ വനംവകുപ്പ് സംഘം കരടിയെ കണ്ട ഏഴ് സ്ഥലങ്ങളും പരിശോധിച്ചു. തുടര്‍ന്നാണ് കെണിയൊരുക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ കരടിയെ ഈ പ്രദേശത്ത് കണ്ടിട്ടില്ല. എന്നാല്‍ ചാത്തന്നൂരില്‍ വിവിധ ഭാഗങ്ങളില്‍ പോലീസുും നാട്ടുകാരും കരടിയെ കണ്ടിരുന്നു. ഇവരുടെ മൊഴി വിശ്വസനീയമാണ്. വിളപ്പുറം ക്ഷേത്രത്തിന് സമീപം കരടിയെ കണ്ടവരുടെ മൊഴിയുമെടുത്തിട്ടുണ്ട്. ഇവിടെ നാലിടത്താണ് കരടിയെ കണ്ടത്.

ഡോക്ടറെ കടിച്ച നായ ചത്തു, പരിശോധിച്ചപ്പോള്‍ പേവിഷ ബാധ, ഡോക്ടര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു!!ഡോക്ടറെ കടിച്ച നായ ചത്തു, പരിശോധിച്ചപ്പോള്‍ പേവിഷ ബാധ, ഡോക്ടര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു!!

Recommended Video

cmsvideo
60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam

വീട്ടുമുറ്റത്ത് അടക്കം കണ്ട കാല്‍പാടുകള്‍ കരടിയുടേതിന് സമാനമാണ്. ജനവാസ മേഖലയാണെങ്കിലും കരടി ചാത്തന്നൂരില്‍ വരില്ല എന്ന് കരുതുന്നില്ല. വനവുമായി വെറും 48 കിലോ മീറ്റര്‍ അകലം മാത്രമാണ് ഇങ്ങോട്ടുള്ളത്. രണ്ട് ദിവസം കൊണ്ട് കരടിക്ക് ഇവിടെ എത്താനാകും. ജനവാസ മേഖലയായതിനാല്‍ മയക്കുവെടി വെച്ച് പിടിക്കാനോ അതിന് സാധിച്ചില്ലെങ്കില്‍ വെടിവെക്കാനോ ആദ്യം ആലോചിച്ചെങ്കിലും കെണി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്പിന്നിംഗ് മില്‍ വളപ്പ് താവളം ആയത് കൊണ്ടാണിത്. വാഹന യാത്രക്കാരും കരടിയെ ആദ്യം കണ്ടത് സ്പിന്നിംഗ് മില്ലിന് അടുത്താണ്.

English summary
kollam: forest rangers set trap to caught bear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X