കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനയെ കൊണ്ടുവന്ന വാഹനം നിര്‍ത്താതെ പോയി... ചേസ് ചെയ്ത് പിടിച്ച് പോലീസ്, പിന്നീട് സംഭവിച്ചത്!!

Google Oneindia Malayalam News

കൊല്ലം: രേഖകള്‍ ഇല്ലാതെ തൃശൂരില്‍ നിന്ന് കൊണ്ടുവന്ന ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം ചേസ് ചെയ്ത് പിടികൂടി. ഈ ആനയെ പിന്നീട് തൃശൂരിലേക്ക് മടക്കി അയച്ചു. ആനയുടെ രജിസ്‌ട്രേഡ് ഉടമയായ കൊല്ലം സ്വദേശി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തൃശൂര്‍ പാമ്പിന്‍കോട് മനയില്‍ വല്ലഭന്‍ നമ്പൂതിരിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ആനയെയാണ് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹീരാലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

1

ആനയെ കൊണ്ടുവന്ന വാഹനത്തിന് കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് സമീപം കൈ കാണിച്ചിരുന്നു. എന്നാല്‍ അവര്‍ നിര്‍ത്തിയില്ല. ഇതോടെയാണ് പിന്തുണടര്‍ന്ന് പിടിച്ചത്. നീണ്ടകരയില്‍ വാഹനം തടഞ്ഞാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കസ്റ്റഡിയിലെടുത്തത്. ആശ്രാമം ക്ഷേത്ര മൈതാനത്ത് ആനയെ ഇറക്കുകയും ചെയ്തു. അടുത്തിടെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച കൊല്ലം സ്വദേശി അനില്‍രാജാണ് ആനയുടെ രജിസ്‌ട്രേഡ് ഉടമയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ആനയെ 2015ല്‍ വല്ലഭന്‍ നമ്പൂതിരിക്ക് നല്‍കിയതായിട്ടാണ് പറയുന്നത്. ഈ വര്‍ഷമാദ്യം ഇതേ ആന മദപ്പാടിനിടയില്‍ പാപ്പാനെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ആനയെ കൊല്ലത്തേക്ക് മടക്കി കൊണ്ട് വരികയായിരുന്നു എന്നാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ 2018ല്‍ നടന്ന സെന്‍സസ് പ്രകാരം വല്ലഭന്‍ നമ്പൂതിരിയുടെ കൈവശമാണ് ആനയുള്ളത്. അന്ന് ആരുടെ കൈവശമാണോ ആനയെങ്കില്‍ അവരെ തന്നെ ഉടമയായി തന്നെ കണക്കാക്കണമെന്നാണ് സുപ്രീം കോടതി വിധി.

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തൃശൂരിലേക്ക് ആനയെ മടക്കി അയച്ചത്. രജിസ്‌ട്രേഡ് ഉടമ, വല്ലഭന്‍ നമ്പൂതിരി, ആന പാപ്പാന്‍, വാഹനത്തില്‍ ഉണ്ടായിരുന്നവര്‍, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
kollam: forest rangers taken case against people who taken an elephant without papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X