ഒടുവിൽ ആശ്വാസം; കൊല്ലത്ത് നിന്ന് കാണാതായ ഇരുപതുകാരിയെ തൃശൂരിൽ നിന്ന് കണ്ടെത്തി
കൊല്ലം: ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. തൃശൂരിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ മുതലാണ് യുവതിയെ കാണാതായത്. രാവിലെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്രവാഹനത്തിൽ പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുകയായിരുന്നു യുവതി. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല യുവതിക്കെന്നും സുഹൃത്തുക്കൾ വളരെ കുറവാണെന്നും കുടുംബം പറഞ്ഞിരുന്നു. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ വഴക്ക് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞിരുന്നു.

നവംബർ 18 ന് രാവിലെ പതിനൊന്ന് മണി മുതലാണ് യുവതിയെ കാണാതായത് എന്നായിരുന്നു വീട്ടുകാർ പോലീസിൽ നൽകിയ മൊഴി. ഇതിന് പിന്നാലെ തന്നെ പോലീസ് അന്വേഷണ ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചത് നിർണായകമായി.
രാവിലെ 10 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നു. പത്ത് മണിക്ക് അമ്മ ജോലിക്ക് പോയതിന് പിന്നാലെ 10.30 ഓടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് അയൽവാസികളെ വിളിച്ചെങ്കിലും വീട്ടൽ ആരുമില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ പരാതി നൽകുകയായിരുന്നു.












Click it and Unblock the Notifications