ഇലയിൽ മദ്യം,നാരങ്ങയും ശൂലവും വച്ച് പൂജ;നടന്നത് മോഷണം; 42 ലക്ഷം രൂപയുടെ പണവും സ്വർണ്ണവും കവർന്നു
കൊല്ലം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഗംഭീര കവർച്ച. പതിവിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് 42 ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നാണ് മോഷ്ടാവ് ലക്ഷങ്ങളുടെ കവർച്ച നടത്തിയത്.
സംഭവത്തിന് പിന്നാലെ, പണവും സ്വർണവും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. എങ്ങും നടക്കാത്ത വ്യത്യസ്ത കവർച്ച നടത്തിയത് ഇങ്ങനെ ; -

'ബാങ്കിനുളളിൽ ഇലയിൽ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയിൽ നാരാങ്ങ കിഴിച്ച് ഇറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം, തൊട്ടടുത്ത് മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രം. ഇതിന് പുറമേ, മുറിച്ച മുടിയും കുങ്കുമവും വിതറിയ നിലയിൽ. വാഴയില കിട്ടാത്തതിനാൽ പ്ലാസ്റ്റിക് വാഴയിലയിൽ ആയിരുന്നു പൂജകളും മറ്റ് പരിപാടിയും നടത്തിയത്.
ബാങ്കിന്റെ മുൻ വാതിൽ തകർത്തിരുന്നു. ഇതിലൂടെയാകും, മോഷ്ടാക്കൾ ബാങ്കിന്റെ അകത്ത് കയറിയത്. രണ്ട് ലോക്കറുകളിലെയും പൂട്ട് പൊളിച്ച് നിലയിൽ ആയിരുന്നു കവർച്ച നടത്തിയത്'. ജനതാ ജംഗ്ഷനിൽ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. എന്നാൽ, സുരക്ഷയ്ക്ക് വേണ്ടി സ്ഥാപിക്കുന്ന സി സി ടി വി ഇവിടെയില്ല എന്നത് വലിയ തിരിച്ചടിയായി മാറി.
എന്നിരുന്നാലും, പൊലീസ് അടുത്തുളള സി സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമത്തിലാണ്. എന്നാൽ, പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപത്തിൽ നടന്ന മോഷണ രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ പൊലീസ്. കവർച്ചയ്ക്ക് പുറമേ, ബാങ്കിലെ രേഖകൾ സൂക്ഷിച്ച അലമാരയും മോഷ്ടാക്കൾ തുറന്നിരുന്നു. മോഷ്ടാക്കൾ നാല് ലക്ഷം രൂപ പണമായും 38 ലക്ഷം രൂപയുടെ ആഭരണങ്ങളും എടുത്തു എന്നാണ് ബാങ്ക് ഉടമ വ്യക്തമാക്കുന്നത്.
വ്യത്യസ്ത സംഭവത്തിന് പിന്നാലെ, വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. പുനലൂർ ഡി വൈ എസ് പി വിനോദ് കുമാർ, അഞ്ചൽ സി ഐ ഗോപകുമാർ എസ് ഐ അരുൺകുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ ഉളള സംഘം സ്ഥലത്തി ആണ് പരിശോധന നടത്തിയത്. തമിഴ് ദേവന് പൂജ ചെയ്ത ശേഷം നടന്ന മോഷണം ആയതിനാൽ തിരിട്ട് ഗ്രാമത്തിലെ അന്തർ സംസ്ഥാന സംഘമാണോ കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസിന് സംശയം ഉണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ് പൊലീസ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications