ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്താൻ പദ്ധതി; ഹരിത തീർത്ഥം പദ്ധതിക്ക് തുടക്കമായി
കൊല്ലം: സംസ്ഥാന ഹരിത കേരളം മിഷന്റെ നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ഹരിത തീർത്ഥം പദ്ധതിക്ക് കൊട്ടാരക്കര കരീപ്രയിൽ തുടക്കമായി. ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനമാണ് കരീപ്ര പഞ്ചായത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.
കരിപ്ര ഗ്രാമപഞ്ചായത്തിലെ ഉളവുകോട് വാർഡിൽ സ്ഥിതി ചെയ്യുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറക്വാറിയിലെ ജലം സൗരോർജം വഴി പ്രവർത്തിക്കുന്ന 10 എച്ച്.പിയുടെ പമ്പ് സെറ്റ് ഉപയോഗിച്ച് ചെറുചാലുകളിലൂടെ സമീപത്തുള്ള കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുകയും ഉളവുകോട്, വാക്കനാട്, നെടുമൺകാവ്, കൊടിക്കോട്, ഏറ്റുവായ്ക്കോട് എന്നീ അഞ്ചു വാർഡുകളിൽ മുഖ്യമായും കൃഷിയ്ക്ക് പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

pc: fb, KN Balagopal
കൂടാതെ 40 ഏക്കർ നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതിയിലൂടെ കഴിയും. പദ്ധതിയെക്കുറിച്ച് വീശദീകരിച്ച് മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു
മന്ത്രി കെ എൻ ബാലഗോപാലിന്റെ ഫേസ്ബക്ക് പോസ്റ്റ്:
സംസ്ഥാന ഹരിത കേരളം മിഷന്റെ നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ഹരിത തീർത്ഥം പദ്ധതിക്ക് കൊട്ടാരക്കര കരീപ്രയിൽ തുടക്കമായി. ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന മാതൃകാപരമായ ജലസംരക്ഷണ പ്രവർത്തനമാണ് കരീപ്ര പഞ്ചായത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.
കരിപ്ര ഗ്രാമപഞ്ചായത്തിലെ ഉളവുകോട് വാർഡിൽ സ്ഥിതി ചെയ്യുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറക്വാറിയിലെ ജലം സൗരോർജം വഴി പ്രവർത്തിക്കുന്ന 10 എച്ച്.പിയുടെ പമ്പ് സെറ്റ് ഉപയോഗിച്ച് ചെറുചാലുകളിലൂടെ സമീപത്തുള്ള കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുകയും ഉളവുകോട്, വാക്കനാട്, നെടുമൺകാവ്, കൊടിക്കോട്, ഏറ്റുവായ്ക്കോട് എന്നീ അഞ്ചു വാർഡുകളിൽ മുഖ്യമായും കൃഷിയ്ക്ക് പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കൂടാതെ 40 ഏക്കർ നെൽവയലുകളിൽ കൃഷി നടത്താനും ഭൂഗർഭ ജലവിതാനം നിലനിർത്തി വരൾച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിർത്താനും പദ്ധതിയിലൂടെ കഴിയും. പൂർണ്ണമായും ഹരിത ഊർജ്ജത്തിലൂടെ നടപ്പാക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അനെർട്ടാണ് പദ്ധതി പ്രവർത്തനത്തിനായുള്ള സോളാർ പ്ലാന്റും പമ്പുസെറ്റും സ്ഥാപിച്ചത്. സംസ്ഥാന ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ സഹായത്തോടെ പാറക്വാറിയിൽ പൂർണമായും ബാതിമെട്രി സർവേ നടത്തി ജലത്തിന്റെ അളവും നിർണയിച്ചിട്ടുണ്ട്.












Click it and Unblock the Notifications