മുടി വെട്ടാത്തതിന് കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കി ഹെഡ്മിസ്ട്രെസ്
കൊല്ലം: മുടി വെട്ടാത്തിന് കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. കൊല്ലം ചിതറയിലാണ് സംഭവം. മുടിവെട്ടാത്തതിന് മുപ്പതോളം വിദ്യാർഥികളെ ആണ് സ്കൂളിൽ നിന്നും ഹെഡ് മിസ്ട്രെസ് പുറത്താക്കിയത്. കൊല്ലം ചിതറ ഗവൺമെൻറ് ഹൈസ്കൂളിലെ 10ക്ലാസ്സ് വിദ്യാർഥികളെയാണ് സ്കൂളിൽ കയറ്റാതെ പുറത്താക്കിയത്.
സ്കൂളിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ നിന്ന് വിദ്യാർഥികളുടെ പേര് സഹിതം പരിശോധിക്കുകയായിരുന്നു. ഇതിന് ശേഷം ആയിരുന്നു മുടിവെട്ടാത്ത കുട്ടികളെ സ്കൂളിൽ കയറ്റാതെ തിരികെ വീട്ടിവലേക്ക് പറഞ്ഞുവിട്ടത്. മുടി വെട്ടിയ ശേഷം മാത്രം സ്കൂളിൽ വന്നാൽ മതി എന്നായിരുന്നു വിദ്യാർത്ഥികളോട് എച്ച് എം പറഞ്ഞത്.

കുട്ടികളെ പുറത്താക്കിയതോടെ സംഭവം വലിയ വിവാദമായി. സംഭവത്തിൽ പ്രതിഷേധിച്ച് രക്ഷാകർത്താക്കളും എ ഐ വൈ എഫ് പ്രവർത്തകരും രംഗത്ത് വന്നു.ഇതിന് പിന്നാലെ പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചുകയറ്റി.
വിദ്യാർത്ഥികൾക്ക് നേരെയുള്ള പ്രധാന അധ്യാപികയുടെ സമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നാണ് എ ഐ വൈ എഫ് പറഞ്ഞത്. മുടിവെട്ടികൊണ്ട് വരാത്തത് മാത്രമല്ല ക്ലാസുകളിൽ അച്ചടക്കത്തോടെ ഇരിക്കാത്തതിന് കൂടിയാണ് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതെന്നാണ് സ്കൂഴ്‍ പറയുന്നത്.
അതേസമയം നേരത്തെ തന്നെ വിദ്യാർത്ഥികളോട് മുടി വെട്ടാൻ പ്രധാനധ്യാപക പറഞ്ഞിരുന്നതായും വിവരം ഉണ്ട്. നേരത്തെ കണ്ണൂരിലും വിദ്യാർത്ഥിയെ വസ്ത്രത്തിന്റെ പേരിൽ പ്രിൻസിപ്പൽ അധിക്ഷേപിച്ച സംഭവം ഉണ്ടായിരുന്നു. പ്ലസ് ടുവിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ആണ് പ്രിൻസിപ്പൽ അധിക്ഷേപിച്ചത്.












Click it and Unblock the Notifications