Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുക്കാനാവാത്ത ദുർഗന്ധം.. ഡ്രൈവർ ഇല്ലാത്ത വാഹനം വഴിയിൽ; മുൾമുനയിൽ പരിസരവാസികൾ..പിന്നീട്..

ഈ ഭാ​ഗത്തൂടെ കടന്നു പോകാൻ വയ്യാത്ത അവസ്ഥയിലായിരുന്നു

Kollm

കരുനാഗപ്പള്ളി: ദേശീയപാതയിൽ ലാലാജി ജംക്‌ഷനു തെക്കുഭാഗത്തു ദുർഗന്ധം പരത്തി കിടന്ന വാൻ നാട്ടുകാർക്കിടയിൽ‌ ആശങ്കയുണ്ടാക്കി. അടച്ചു പൂട്ടിയ പിക്കപ്പ് വാനിൽ നിന്നു റോഡിലേക്കു മലിനജലം ഒഴുകി ഇറങ്ങുന്ന നിലയിലുമായിരുന്നു. വാഹനത്തിൽ നിന്നും വന്ന ദുർഗന്ധം ഈ ഭാ​ഗത്തൂടെ കടന്നു പോകാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. ഇതിൽ ഡ്രൈവറോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ല.

മണിക്കൂറുകളോളമായിരുന്നു ഈ വാഹനം റോഡിൽ ദുർഗന്ധം പരത്തി കിടന്നത്. തുടർന്നു യാത്രക്കാരിൽ ചിലർ നഗരസഭയെയും പൊലീസ്, ഫയർ ഫോഴ്സ് അധികൃതരെയും അറിയിച്ചു. അധികൃതരെത്തി വാനിനു ചുറ്റും ബ്ലീച്ചിങ് പൗഡർ ഉൾപ്പെടെയുള്ളവ വിതറി ദുർഗന്ധം ഇല്ലാതാക്കാൻ ആയി നോക്കി. അന്വേഷണത്തിൽ കൊല്ലം ഭാഗത്തു നിന്നു കോഴി വേസ്റ്റുമായി കൊച്ചി ഭാഗത്തേക്കു പോകുകയായിരുന്ന വാനിന്റെ പിൻഭാഗത്തെ ടയർ പുലർച്ചെ പഞ്ചറായതാണു വാൻ വഴിയിൽ കിടക്കാൻ കാരണമായതെന്നു കണ്ടെത്തി.

പൊലീസും നഗരസഭ അധികൃതരും എത്തി വാനിലുള്ള വേസ്റ്റ് എവിടെയെങ്കിലും മൂടാനുള്ള ശ്രമം നടത്തിയെങ്കിലും ആരും ഇതിനുള്ള സ്ഥലം നൽ‍കാത്തത് തടസ്സമായി. തുടർന്നു വാനിന്റെ ഉടമകളുമായി ബന്ധപ്പെട്ടു. രാത്രി 7 മണിയോടെ ഇവർ എത്തി ടയർ മാറ്റി വാൻ കൊണ്ടു പോകുകയായിരുന്നു. ഇവരിൽ നിന്ന് നഗരസഭ 5000 രൂപ ഫൈൻ ഈടാക്കിയെന്നു നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+