കൊല്ലത്ത് ഓട്ടോഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചനിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ചിതറ: കൊല്ലത്ത് ദമ്പതികൾ തൂങ്ങി മരിച്ചനിലയിൽ. കൊല്ലം ചിതറയിൽ ഓട്ടോ ഡ്രൈവറേയും ഭാര്യയേയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിതറ പേഴുംമൂട് റോഡുവിള വീട്ടിൽ ധർമൻ ( 54 ) ഭാര്യ ദിവ്യ ( 43 ) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. വീടിന് സമീപമുള്ള റബ്ബർ പുരയിടത്തിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ചിട്ടി നടത്തിയ വകയിൽ ധർമ്മനും ദിവ്യയും ചിലർക്ക് പണം നൽകാനുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പണം കിട്ടാനുള്ളവർ നിരന്തരം ഭീഷണിപ്പെടുത്തിയോടെ ദിവ്യ കുറച്ച് ദിവസം മാറിനിന്നിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

മരിക്കുന്നതിന് മുൻപ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ് മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൾ കോളേജിലേക്കും മാറ്റും. മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മകളുമുണ്ട്. വിഷയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications