Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, തടയാനെത്തിയ ഭാര്യാ സഹോദരിയുടെ കൈ വെട്ടി

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടാരക്കര നെടുവത്തൂരിന് സമീപം പുല്ലാമലയില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ പതിനൊന്നരയോടെ ആണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാള്‍ ജീവനൊടുക്കി. അക്രമം തടയാനെത്തിയ ഭാര്യയുടെ സഹോദരി രതിയ്ക്കും പരിക്കേറ്റു. ഭാര്യാ സഹോദരിയുടെ കൈ രാജന്‍ വെട്ടി മാറ്റി.

കുടുംബ പ്രശ്നങ്ങള്‍ ആണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രാജനും ഭാര്യ രമയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഇടപെട്ട് രാജനും ഭാര്യ രമയും തമ്മില്‍ ഉള്ള പ്രശ്നം പരിഹരിച്ചിരുന്നു.

kollam

രമയുമായി ഇനി പ്രശ്നമുണ്ടാക്കില്ല എന്ന് രാജനില്‍ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. അതിന് ശേഷം രമയുടെ ഒരു അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്ന് അവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്ച രാവിലെ വീടിന് സമീപത്തുള്ള റബര്‍ പുരയിടത്തില്‍ ചുള്ളി കമ്പുകള്‍ പെറുക്കുന്നതിന് ആയി സഹോദരി രതിക്ക് ഒപ്പം രമ പോയിരുന്നു.

ഇവിടെ ഒളിച്ചിരുന്ന രാജന്‍ ഇരുവരേയും ആക്രമിക്കുകയാണുണ്ടായത്. രമയും രതിയും എത്തിയതറിഞ്ഞ രാജന്‍ ആദ്യം രമയെ ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച സഹോദരിയേയും രാജന്‍ ആക്രമിക്കുകയായിരുന്നു. രാജന്റെ ആക്രമണത്തില്‍ വെട്ടേറ്റ രമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രമയെ കൊലപ്പെടുത്തിയ ശേഷം രാജന്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി. ഇതിന് ശേഷം തൂങ്ങി മരിക്കുകയുമായിരുന്നു. രാജന്റെ വെട്ടേറ്റ രമയുടെ ഭാര്യ സഹോദരി രതി ആശുപത്രിയില്‍ ചികിത്സയിലാണ്. രാജനും രമയും വേര്‍പിരിഞ്ഞിട്ട് ഏറെനാളായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+