Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചലിനെ നടുക്കി വീണ്ടും കൊലപാതകം, ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; എല്ലാം കണ്ട് 3 വയസുകാരൻ

കൊല്ലം: മലയാളികള്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുപരിചിതമായ സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലത്തെ അഞ്ചല്‍. കാരണം, കേരളത്തെ നടക്കിയ ഉത്ര കൊലകേസ് നടന്നത് കൊല്ലത്തെ അഞ്ചലിലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ അഞ്ചല്‍ മറ്റൊരു ദാരുണമായ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ്. അഞ്ചലിലെ ഇടമുളക്കല്‍ ആലഞ്ചേരിയില്‍ ദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമൃത് ഭവനില്‍ സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചനിലയല്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ സുജിനിയുടെ മൃതദേഹം തറയിലുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിശദാംശങ്ങളിലേക്ക്...

പ്രാഥമിക നിഗമനം

പ്രാഥമിക നിഗമനം

പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍ ഭാര്യ സുജിനിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതെന്നാണ് ഭര്‍ത്താവിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളും വഴക്കുമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചു.

പുലര്‍ച്ചെ 5 മണി

പുലര്‍ച്ചെ 5 മണി

അതേസമയം, പുലര്‍ച്ചെ അഞ്ച് മണിക്ക് സുനില്‍ അമ്മയെ വിളിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞിരുന്നു. തനിക്ക് അസുഖമാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വേണ്ടിയാണെന്നും സുനില്‍ പറഞ്ഞിരുന്നു. ഇതില്‍ പരിഭ്രാന്തരായ അമ്മ ഭാര്യ സുജിനിയുടെ അച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു.

പ്രതികരണമില്ല

പ്രതികരണമില്ല

എന്നാല്‍ രാവിലെ സുജിനിയുടെ അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ ആരുടെയും പ്രതികരണമുണ്ടായില്ല. വീടിന് അകത്തുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ കച്ചില്‍ മാത്രമായിരുന്നു കേട്ടത്. തുടര്‍ന്ന് ജനല്‍പാളി പൊളിച്ച് അകത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഉത്ര കേസ്

ഉത്ര കേസ്

അതേസമയം, കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസും നടന്നത് കൊല്ലത്തെ അഞ്ചലിലാണ്. ഉത്ര കൊലപതാകക്കേസില്‍ ചുരുളുകള്‍ ഓരോന്നായി അഴിക്കുകയാണ് പോലീസ്. സൂരജ് മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ സൂരജിന്റെ അമ്മയും അച്ഛനും സഹോദരിയ്ക്കും കേസില്‍ കുരുക്ക് വീണിരിക്കുകയാണ്. മൂവരേയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു. തുടക്കത്തില്‍ അന്വേഷണത്തോട് സൂരജിന്റെ പിതാവ് സഹകരിച്ചിരുന്നില്ല.എന്നാല്‍ തുടര്‍ ചോദ്യം ചെയ്യലില്‍ ഉത്രയയുടെ സ്വര്‍ണം ഉള്‍പ്പെടെ ഒളിപ്പിച്ച കാര്യങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

കുടുബം മുഴുവനായും

കുടുബം മുഴുവനായും

കേസില്‍ കുടുംബം മുഴുവനായും ഇപ്പോള്‍ കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. സൂരജിന്റെ കുടുംബത്തിനെതിരെ തുടക്കം മുതല്‍ തന്നെ വലിയ ആരോപണമാണ് ഉയര്‍ന്നത്. അമ്മ രേണുകയും സഹോദരി സൂര്യയും അറിയാതെ ഉത്രയെ വീട്ടില്‍ നിന്ന് അപായപ്പെടുത്താന്‍ ആകില്ലെന്നായിരുന്നു ഉത്രയുടെ കുടുംബം ആദ്യം മുതല്‍ തന്നെ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം അച്ഛന് എല്ലാം അറിയാം എന്ന സൂരജിന്റെ മൊഴിയോടെ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+