Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഠായിക്ക് നിറംപകരാൻ രാസവസ്തു; അനധികൃത പഞ്ഞിമിഠായി നിർമാണകേന്ദ്രം അടപ്പിച്ചു

ക്ഷ്യസുരക്ഷാവിഭാഗം എത്തുമ്പോൾ ഇവിടെ മിഠായി നിർമാണം നടക്കുകയായിരുന്നു.

dOOR NEW

കരുനാഗപ്പള്ളി : പുതിയകാവിനുസമീപം അനധികൃത പഞ്ഞിമിഠായി (ബോംബെ മിഠായി) നിർമാണകേന്ദ്രം ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. മിഠായിക്ക്‌ നിറംനൽകാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇവിടെനിന്നു കണ്ടെത്തി. പുതിയകാവിനു വടക്കുഭാഗത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിൽ ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ ടാസ്ക്ഫോഴ്‌സ് പരിശോധന നടത്തിയത്. അഞ്ചു ചെറിയ മുറികളിലായി താമസിച്ചിരുന്ന ഇരുപതോളം അതിഥിത്തൊഴിലാളികളാണ് പഞ്ഞിമിഠായി നിർമിച്ചിരുന്നത്.

ഭക്ഷ്യസുരക്ഷാവിഭാഗം എത്തുമ്പോൾ ഇവിടെ മിഠായി നിർമാണം നടക്കുകയായിരുന്നു. തികച്ചും വൃത്തിഹീനമായ ചുറ്റുപാടിലാണ് മിഠായി നിർമിച്ചിരുന്നത്. മിഠായി നിർമിക്കുന്ന മുറിക്കുസമീപം കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നുണ്ടായിരുന്നു. പഴകിയ വസ്ത്രങ്ങളും ആഹാരവസ്തുക്കളും മറ്റും തൊട്ടടുത്തായി കൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് മിഠായിനിർമാണവും നടന്നിരുന്നത്.

റോഡമിൻ എന്ന രാസവസ്തു ഉപയോഗിച്ചായിരുന്നു മിഠായി നിർമിച്ചിരുന്നത്. റോഡമിന്റെ സാമ്പിളും ഇവിടെനിന്ന്‌ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു. ആയിരത്തോളം കവർ പഞ്ഞിമിഠായിയും പിടിച്ചെടുത്ത് നശിപ്പിച്ചു. മിഠായി നിർമാണത്തിന് ഉപയോഗിച്ചിരുന്ന അഞ്ച് മെഷീനുകളും കണ്ടെടുത്തു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു മിഠായിനിർമാണം. ഈ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ല. മിഠായിയുടെയും രാസവസ്തുക്കളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നു
കഴിഞ്ഞാൽ തുടർനടപടികളിലേക്ക് കടക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

കെട്ടിട ഉടമ സക്കീർ ഹുസൈന്റെയും ഇരുപതോളം അതിഥിത്തൊഴിലാളികളുടെയും പേരിൽ കേസെടുത്തിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഉത്സവസ്ഥലങ്ങളിലും ബീച്ചുകളിലും മറ്റുമാണ് ഇവിടെനിന്നുള്ള തൊഴിലാളികൾ പഞ്ഞിമിഠായി വിൽപ്പന നടത്തിയിരുന്നത്. ഭക്ഷ്യസുരക്ഷാ ടാസ്ക്ഫോഴ്‌സ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് കമ്മിഷണർ എസ്.അജി, സ്പെഷ്യൽ സ്ക്വാഡിലെ ഭക്ഷ്യസുരക്ഷാ ഓഫീസർ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷാ കരുനാഗപ്പള്ളി ഓഫീസർ ചിത്ര മുരളി, ചവറ ഓഫീസർ ഷീന ഐ.നായർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ആകർഷകമായ നിറം, ലക്ഷ്യം കുട്ടികൾ

:ബീച്ചുകളിലും ഉത്സവസ്ഥലങ്ങളിലും കുട്ടികളെ ആകർഷിക്കുന്ന മിഠായിയാണ് ബോബെ മിഠായി എന്നു പറയപ്പെടുന്ന പഞ്ഞിമിഠായി. പഞ്ചസാര ഉപയോഗിച്ചാണ് നിർമിക്കുന്നത്. ആകർഷകമാക്കാൻ ഇവയ്ക്ക് പല നിറങ്ങളും നൽകും. ഇത്തരത്തിൽ നിറം നൽകുന്നതിനാണ് റോഡമിൻ എന്ന രാസവസ്തു ഉപയോഗിക്കുന്നത്. തഴപ്പായയ്ക്കും തുണികൾക്കും നിറംനൽകുന്നതിനാണ് റോഡമിൻ ഉപയോഗിക്കുന്നത്. ഇത് ആഹാരവസ്തുക്കളിൽ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പഞ്ഞിമിഠായിയിൽ നിറംചേർത്ത് വിൽക്കുന്നതിനും നിരോധനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+