ചോരക്കുഞ്ഞിനെ കൊന്ന സംഭവം: കാണാതായ രണ്ട് യുവതികളുടേയും മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി
കൊല്ലം: ചോരക്കുഞ്ഞിനെ അമ്മ കൊന്നുകളഞ്ഞ കേസില്‍ മൊഴിയെടുക്കാന്‍ വിളിച്ചതിനെ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതില്‍ക്കല്‍ സ്വദേശികളായ ആര്യ, ശ്രുതി എന്നിവരുടെ മൃതദേഹങ്ങളാണ് ഇത്തിക്കരയാറില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. പ്രസവിച്ച ഉടനെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ രേഷ്മയുടെ ബന്ധുക്കളാണ് ഈ യുവതികള്‍. ഇവരെ മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചിരുന്നു. അതിന് പിന്നാലെ ആര്യയേയും ശ്രുതിയേയും കാണാതാവുകയായിരുന്നു.

ഇവര്‍ക്ക് വേണ്ടിയുളള തിരച്ചിലിനിടെയാണ് ഇത്തിക്കരയാറ്റില്‍ നിന്നും മൃതദേഹങ്ങള്‍ ലഭിച്ചത്. അതിനിടെ ആര്യ യുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അവരുടെ ജീവിതം നന്നാകണം എന്ന് മാത്രമാണ് കരുതിയിരുന്നത് എന്ന് ആര്യ കത്തില്‍ എഴുതിയിട്ടുണ്ട്. മാത്രമല്ല പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആര്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
Recommended Video
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് രേഷ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കാമുകനെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയായതും കുഞ്ഞിനെ കൊലപ്പെടുത്തിയതും മറ്റാര്‍ക്കും അറിയില്ലെന്നും രേഷ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരണപ്പെട്ട ആര്യയുടെ പേരിലുളള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആയിരുന്നു രേഷ്മ സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടി ആയിരുന്നു ആര്യയോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications