യുഡിഎഫിന് വേണ്ടി ജനം കാത്തിരിക്കുന്നു, സ്നേഹം കൊണ്ടു ജനങ്ങളെ കീഴടക്കാൻ കഴിയണം കെ സുധാകരൻ
കൊല്ലം: ഐക്യക്കുറവ് കോൺഗ്രസ് പാർട്ടിയെചൂഴ്ന്ന് നിൽക്കുന്ന രാഷ്ട്രീയ ശാപമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ജനം കോൺഗ്രസിനെ അധികാരം ഏൽപ്പിക്കുവാൻ തയ്യാറാണെന്നും എന്നാൽ കോൺഗ്രസ് പ്രവർത്തകർ അതിന് തയ്യാറാണോ എന്നും ഐക്യത്തോടെ മുന്നോട്ട് പോകുമോ എന്നുമാണ് ജനങ്ങൾ ചോദിത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മളനവും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കേരളത്തിലേയും കേന്ദ്രത്തിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാണ്. ഏകാധിപത്യത്തിന്റെ പ്രതീകമായി പിണറായി വിജയൻ നിലകൊള്ളുന്നു. സംസ്ഥാനം വിറ്റാൽ പോലും സർക്കാർ വരുത്തി വയ്ക്കുന്ന കടം വീട്ടാൻ കഴിയില്ലെന്നും നാട്ടിലെ ക്രമസമാധാനം പാടേ തകർന്നു എന്നും ആയിരക്കണക്കിന് സി പി എം ലോക്കൽ ക്രമിനലുകൾ സംസ്ഥാനത്ത് വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയും സി പി എമ്മും തമ്മിൽ കേരളത്തിൽ രാഷ്ട്രീയ അന്തർധാര നിലനിൽക്കുന്നു. കോൺഗ്രസ് ഇല്ലാതാകാണമെന്ന് ബി ജെ പി ആഗ്രഹിക്കുന്നു. യു ഡി എഫിന് വേണ്ടി ജനം കാത്തിരിക്കുന്നു. സ്നേഹം കൊണ്ട് ജനങ്ങളെ കീഴടക്കുവാൻ പ്രവർത്തിക്കാൻ കഴിയണം എന്നും അദ്ദഹം പറഞ്ഞു, തൃക്കാക്കര, പുതുപ്പള്ള ഉപതിരഞ്ഞെടുപ്പുകളിലേ പോലെ ഒരു ടീമായി ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗര്സും യുി ഡി എഫും
യുഡിഎഫിന് വേണ്ടി ജനം കാത്തിരിക്കുന്നു. സ്നേഹം കൊണ്ടു ജനങ്ങളെ കീഴടക്കുവാൻ പ്രവർത്തകർക്കു കഴിയണമെന്നും സുധാകരൻ പറഞ്ഞു. തൃക്കാക്കര, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിലേപ്പോലെ ഒരു ടീമായി ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസും യുഡിഎഫും നിലയുറപ്പിക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കണം. നേരത്തെ തന്നെ വോട്ടർ പട്ടിക ശുചീകരിക്കാനുള്ള നീക്കം ഉണ്ടാകണമെന്നും സതീശൻ പറഞ്ഞു.
കെ പി സി സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി അധ്യക്ഷൻ ആയിരുന്നു. എം എൽ എമാരായ പി സി.വിഷ്ണുനാഥ്, സി ആർ മഹേഷ്, കെ പി സി സി ഭാരവാഹികളായ വി ടി ബൽറാം, എം എം നസീർ, പഴകുളം മധു, കെ.ജയന്ത്, മുൻ ഡിസിസി അധ്യക്ഷന്മാരായ കെ.സി.രാജൻ, ബിന്ദു കൃഷ്ണ, ശൂരനാട് രാജശേഖരൻ, എൻ. അഴകേശൻ, ഐ എൻ ടി യു സി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, പാർട്ടി വേതാക്കളായ എ ഷാനവാസ് ഖാൻ, ജ്യോതികുമാർ ചാമക്കാല, എഴുകോൺ നാരായണൻ, യു.വഹിദ, എസ് വിപിനചന്ദ്രൻ തു തുടങ്ങിയവർ പ്രസംഗിച്ചു












Click it and Unblock the Notifications