ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ആ ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിക്കും: മന്ത്രി
കരുനാഗപ്പള്ളി: അനാവശ്യമായി ജോലിക്ക് ഹാജരാകാതെ ഡിപ്പോയിൽ ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം ആ ജീവനക്കാരിൽ നിന്ന് തന്നെ തിരിച്ച് പിടിക്കുമെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. ഉത്തരവാദിത്തമില്ലാതെ ജോലി ചെയ്യാനും ഉത്തരവാദിത്തത്തിൽ നിന്ന് നിന്ന് ഒളിച്ചോടാനും ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കരുനാഗപ്പള്ളി കെ എസ് ആർ ടി സി ഡിപ്പോയിൽ എം എൽ എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഫീസ്, ജീവനക്കാരുടെ വിശ്രമ മുറി എന്നിവയുടെ സമർപ്പണവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഗണേഷ് കുമാർ.

പഞ്ചായത്തുകളോ റസിഡൻസ് അസോസിയേൽനുകളോ കെ എസ് ആർ ടി സി ജീവനക്കാർക്ക് രാത്രിയിൽ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കാത്ത ഇടങ്ങളിലേക്ക് ഇനി സ്റ്റേ സർവീസുകൾ അയക്കില്ല.
സ്റ്റേ സർവീസുകൾ പോയി രാത്രി തന്നെ തിരിച്ചുവരുന്നത് കാലിയായിട്ടാണ്. ഇത് കെ എസ് ആർ ടി സിക്ക് വൻ നഷ്ടം ഉണ്ടാക്കുന്നുവെന്നും കെ എസ് ആർ ടി സി ഡിപ്പോകളിലെ വെള്ളം വൈദ്യുതി ചെലവുകൾ കുറയ്ക്കാനുള്ള നടപടികളും ആരംഭിക്കും.
ഇവ ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന 10 ഡിപ്പോകൾക്ക് മന്ത്രിക്കൊപ്പം ലഞ്ചും സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നൽകും. കെ എസ് ആർ ടി സിയിലെ അനാവശ്യ ചെലവുകൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അനാവശ്യമയി ഒരു പൈസയും പോകാൻ അനുവദിക്കില്ല.
ഡിപ്പോയിലെ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് ഇനി പരിശോധിക്കും. പമ്പിൽ നിന്ന് പോകുന്ന ഡീസലിന്റെ കണക്കും ഉപയോഗവും പരിശോധനടയ്ക്ക് വിധേയമാക്കും. ഊഹക്കണക്കുകൾ ഇനിയില്ല.
കെ എസ് ആർ ടി സിയുടെ എല്ലാ കാര്യങ്ങളും ഒരു സോഫ്റ്റ് വെയറിൽ കൊണ്ട് വരുന്നതിനുള്ള നടപടികളും ആരംഭിച്ചു. കെ എസ് ആർ ടി സിയുടെ എല്ലാ കാര്യങ്ങളും ഒരു സോഫ്റ്റ് വെയറിൽ കൊണ്ട് വരുന്നതിനുള്ള നടപടികളും ആരംഭിച്ചു. കെ എസ് ആർ ടി സിയെ ലാഭത്തിലേക്ക് എത്തിച്ചില്ലെങ്കിലും ആവശ്യത്തിന് പണമുണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications