Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മണിക്കൂർ കടയ്ക്ക് മുന്നിൽ ഇരുന്നു; മടങ്ങും മുമ്പ് കടയുടമയ്ക്ക് ആയിരം രൂപ നൽകി ​ഗവർണർ

കൊല്ലം: നാടകീയമായ രം​ഗങ്ങളാണ് കൊല്ലം നിലമേൽ ഇന്ന് നടന്നത്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 50 ൽ അധികം എസ് എഫ് ഐ പ്രവർത്തകർ ആണ് ​ഗവർണർക്കെതിരെ പ്രതിഷേധവുമായി എത്തിയത്.

എന്നാൽ പ്രതിഷേധത്തിൽ പ്രകോപിതനായ ​ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങി റോഡരികിൽ കസേരയിട്ട് ഇരിക്കുകയായിരുന്നു. ഒരു കടയുടെ മുന്നിലാണ് ​ഗവർണർ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചത്. രണ്ട്‌ മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് പോകുമ്പോൾ കച്ചവടക്കാരന് 1000 രൂപ നൽകിയാണ് ​ഗവർണർ മടങ്ങിയത്.

Governor

അത്രയും നേരം കച്ചവടം മുടങ്ങിയതിന് പകരമായാണ് കടയുടമയ്ക്ക് അദ്ദേഹം പണം നൽകിയത്. എന്നാൽ സംഭവത്തിൽ പരാതി ഇല്ലെന്നാണ് കടയുടമ പറഞ്ഞത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും കടയുടമ ഫിറോസ് പറഞ്ഞു.

പൈസ വേണ്ടെന്ന് ഫിറോസ് പറഞ്ഞെങ്കിലും ​ഗവർണർ ആയിരം രൂപ നൽകുകയായിരുന്നു. അദ്ദേഹം ഇവിടെ വന്ന് ഒരു കസേര ചോദിച്ച് ഇവിടെയിരുന്നു. രണ്ട് മണിക്കൂർ അദ്ദേഹം ഇവിടെയിരിക്കുമെന്ന് കരുതിയില്ല. ആ സമയത്ത് കച്ചവടം നടന്നില്ല. തുടർന്ന് വേണ്ടെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പണം നൽകി. അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫാണ് പണം നൽകിയത്. 1000 രൂപ തന്നു, ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് മണിക്കൂറത്തെ പ്രതിഷേധത്തിന് ശേഷം ​ഗവർണർ സദാന്ദപുരത്തെ പരിപാടി സ്ഥലത്തേക്ക് മടങ്ങിപ്പോയി.

അതേ സമയം, പ്രതിഷേധത്തിൽ നിന്ന് സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പോലീസിനെ ശകാരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങിയത്. പിന്നീട് അദ്ദേഹം വാഹനത്തിൽ കയറിയില്ല. ഇതിന് ശേഷമാണ് സമീപത്തെ കടയിൽ കയറി ​ഗവർണർ വെള്ളം കുടിക്കുകയും വീണ്ടും പോലീസിനെ ശകാരിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്നും പറഞ്ഞാണ് അദ്ദേഹം കാറിൽ കയറാതെ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്ത് കൊണ്ട് എസ് എഫ് ഐ പ്രവർത്തകരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് ​ഗവർണർ പോലീസിനോട് ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+