Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണ്ടത്തരമല്ലേ, ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ?' ​ഗണേഷ് കുമാർ എം എൽ എ

കൊല്ലം: ഭാര്യയും മക്കളുമല്ല, ആര് പറഞ്ഞാലും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഇറങ്ങരുതെന്ന് കെ ബി ​ഗണേഷ് കുമാർ‌ എം എൽ എ. ഏത് ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ​ഗണേഷ് കുമാർ.

രണ്ട് കോടിയുടെ കടം തീർക്കാൻ പത്ത് ലക്ഷം ചോദിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോവുന്നത് മണ്ടത്തരമല്ലേ എന്നും അത് എങ്ങനെ വിശ്വസിക്കുമെന്നും ​ഗണേഷ് ചോദിച്ചു. മാധ്യമങ്ങളിലൂടെ വലിയ സംഭവം ആയിരുന്നില്ലെങ്കിൽ ഒരുപക്ഷേ കുടുംബം പണം കൊടുക്കുമായിരുന്നു.

kollm

പോലീസും മീഡിയയും നാട്ടുകാരും രം​ഗത്ത് വന്നതോടെ കൈവിട്ടുപോയി. 10 ലക്ഷം കൊണ്ട് അഞ്ച് കോടി എങ്ങനെ തീർക്കാനാണ്? പലിശ അടക്കാൻ പോലും തികയില്ല. ഇത്തരം മണ്ടൻ ബുദ്ധികളുമായി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇറങ്ങരുത് അ​ദ്ദേഹം പറഞ്ഞു.

ഈ മണ്ടത്തരത്തിനാണ് ഒരു വർഷം പ്ലാൻ ചെയ്തത്, ഇയാൾ എഞ്ചിനീയറിം​ഗിന് റാങ്ക് വാങ്ങിയെന്നൊക്കെയാണ് പറയുന്നത്. ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? ഇതൊക്കെ ക്രിമിനൽ പ്രവർത്തനം അല്ലേ, ഭാര്യയല്ല, മക്കളല്ല ആര് പറഞ്ഞാലും ഇതൊന്നും ചെയ്യരുത്.

ഇയാൾക്ക് അഞ്ച് പശു ഉണ്ടെന്നാണ് പറയുന്നത്. അവയെ വിറ്റാൽ രണ്ട് ലക്ഷം കിട്ടില്ലേ, രണ്ട് കാറുണ്ട്. വീട് വിറ്റാൽ കടത്തിന്റെ പകുതി തീരില്ലെ? ഏത് ക്രൈമും പിടിക്കപ്പെടുമെന്ന് ഇത്തരം മണ്ടത്തരങ്ങൾക്ക് ഇറങ്ങുന്നവർ ഓർക്കണമെന്ന് ​ഗണേഷ് കുമാർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+