കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണ്‍ മാറി ബീവറേജസ് തുറന്നു... പക്ഷേ മാറാതെ കൊടിക്കുന്നിലിന്റെ സമരം, ഒടുവില്‍ സംഭവിച്ചത്!!

Google Oneindia Malayalam News

കൊട്ടാരക്കര: ലോക്ഡൗണ്‍ ഇളവ് വന്ന് ബീവറേജസ് ഒന്ന് തുറന്നിരിക്കുകയാണ്. എന്നാല്‍ കൊട്ടാരക്കരയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ പ്രതിഷേധ സമരങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ബിവറേജസ് വില്‍പന ശാല. ടോക്കണുമായി ഓടിയെത്തിയ പലരും നിരാശരായി. ആദ്യ ദിനത്തില്‍ തന്നെ ഇവിടെ മദ്യവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. തിരക്കേറിയ നഗരമധ്യത്തില്‍ നിന്ന് വില്‍പ്പനശാല മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും യുവമോര്‍ച്ചയും സമരരംഗത്തുണ്ട്.

1

ബിവറേജസ് തുടങ്ങിയ ഉടനെ തുടങ്ങിയ സമരം പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. രാവിലെ ഒന്‍പതിന് വില്‍പ്പനശാല പ്രവര്‍ത്തനം ആരംഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ പ്രതിഷേധവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പിന്നീട് കൂടുതല്‍ ശക്തമാകുന്നതാണ് കണ്ടത്. കൊടിക്കുന്നില്‍ സുരേഷ് എംപി സമര സ്ഥലത്തെത്തിയതോടെ നില്‍പ്പുസമരം ഉപരോധ സമരമായി.

വില്‍പന ശാല കവാടത്തില്‍ എംപിയും യുഡിഎഫ് പ്രവര്‍ത്തകരും കുത്തിയിരുന്നതോടെ മദ്യവിതരണം തടസ്സപ്പെടുകയായിരുന്നു. മദ്യം വാങ്ങാനെത്തിയവരുടെ നിരയും നീണ്ടു. ജീവനക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എക്‌സൈസ് മന്ത്രിയും കോര്‍പ്പറേഷന്‍ എംഡിയുമെത്തിയാണ് പിന്നീട് കൊടിക്കുന്നിലുമായി സംസാരിച്ചത്. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ വില്‍പ്പനശാല മാറ്റിസ്ഥാപിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എങ്കിലും സമരത്തില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് പിന്‍മാറിയില്ല.

കൊടിക്കുന്നിലിനെയും പ്രവര്‍ത്തകരെയും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ സമ്മതിച്ചിട്ടും വില്‍പ്പനശാലയുടെ മാറ്റം ചിലര്‍ തടയുകയാണെന്ന് എംപി ആരോപിച്ചു. അതേസമയം ബസ് സ്റ്റാന്‍ഡുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് വില്‍പ്പനശാല പൂട്ടണമെന്ന ആവശ്യവുമായി യുവമോര്‍ച്ചയും നില്‍പ്പ് സമരം ആരംഭിച്ചിട്ടുണ്ട്. മദ്യശാല ജനവാസ മേഖലയില്‍ തുടരുന്നതിന് കാരണം ഭരണകക്ഷിയിലെ ചിലരുടെ താല്‍പര്യങ്ങളാണെന്ന് നേതാക്കള്‍ ആരോപിച്ചു.

English summary
kodikkunnil suresh mp protest against kottarakkara beverages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X