ആകെയുള്ള ഭൂമിയില്‍ നിന്ന് മൂന്ന് സെന്റൊഴികെ മുഴുവനും ദാനം ചെയ്ത് ബിനോയ്
മനുഷ്യത്വം അങ്ങനൊന്നും ഇല്ലാതായിപോകില്ല എന്ന് പറഞ്ഞുകേട്ടിട്ടില്ലേ. അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് മനുഷ്യന്മാരുണ്ട് ഉണ്ട് നമുക്ക് ചുറ്റും. ആരുമില്ലാത്തവർക്ക് താങ്ങാവുന്നവർ, കേറിക്കിടക്കാൻ സ്ഥലമില്ലാത്തവർക്ക് വീട് വെച്ചു നൽകുന്നവർ ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്തർക്ക് ഭക്ഷണപ്പൊതിയിലൂടെ സ്നേഹം നൽകുന്നവർ അങ്ങനെ തങ്ങളാൽ കഴിയുന്ന സാഹയം ചെയ്തുകൊടുക്കുന്ന മനുഷ്യന്മാർ ചിലർ.
കയ്യിൽ പണം ഉള്ള ആളുകളാവും ചിലരാണെങ്കിൽ തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ആവും ഇത്തരം സഹായം ചെയ്യുന്നത്. ആർക്കെങ്കിലും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക എന്നത് മാത്രമായിരിക്കും ഇവരുടെയൊക്കെ ലക്ഷ്യം. അത്തരത്തിൽ ഒരു നന്മ നിറഞ്ഞ ഒരു മനുഷ്യനെക്കുറിച്ചാണ് പറയുന്നത്. അദ്ദേഹത്തിന്റെ പേര് ബിനോയ്. കൊല്ലംകാരനാണ് അദ്ദേഹം.മനുഷ്യ സ്നേഹത്തിന്റെ നല്ലൊരു ഉദാഹരണമായി മാറിയിരിക്കുന്ന താൻ ചെയ്ത വലിയ പ്രവൃത്തിയിലൂടെ അദ്ദേഹം.

തനിക്ക് ആകെ സ്വന്തം ആയിട്ടുള്ള 13 സെന്റ് ഭൂമിയിൽ 10 സെന്റും ദാനം ചെയ്താണ് കൊല്ലം ജില്ലയിലെ തഴവ മണപ്പള്ളി സ്വദേശിയായ ബിനോയി എല്ലാവരുടെയും ഹൃദയത്തിൽ കടന്നുകയറിയിരിക്കുന്നത്. വെറും മൂന്ന് സെന്റ് മാത്രം ബാക്കി വെച്ചാണ് ബാക്കി മുഴുവൻ അദ്ദേഹം ധാനം ചെയ്തിരിക്കുന്നത്.
വീടില്ലാത്ത മൂന്നു കുടുംബങ്ങൾക്കായി ആണ് അദ്ദേഹം പത്ത് സെന്റ് ദാനം ചെയ്തിരിക്കുന്നത്. വീടും വീടിനോട് ചേർന്നുള്ള വർക്ക് ഷോപ്പും പിന്നെ കുറച്ചു മാറി 10 സെന്റ് ഭൂമിയും. ഇത് മാത്രമായിരുന്നു ബിനോയിയുടെ പേരിൽ ആകെ ഉണ്ടായിരുന്നത്. ആകെയുള്ള ഈ ഭൂമിയാണ് അദ്ദേഹം മൂന്ന് പേർക്ക് വീട് കെട്ടാൻ ഇപ്പോൾ നൽകിയത്.
അച്ഛന്റെ തീരുമാനത്തിന്റെ കൂടെ മക്കളും ഭാര്യയും ഉറച്ചുനിന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂമിയില്ലാത്ത മൂന്നുപേർക്കാണ് ബിനോയ് ഭൂമി ദാനം ചെയ്തത്. ബിനോയ്, വീട്ടമ്മയായ ഭാര്യ, ഓട്ടോമൊബൈൽ ബിരുദധാരിയായ മകൻ, ഒമ്പതാം ക്ലാസുകാരിയായ മകൾ എന്നിവരടങ്ങുന്നതാണ് ബിനോയുടെ ചെറിയ കുടുംബം. അവർക്ക് ജീവിക്കാൻ ഉള്ളത് തന്നെ ധാരാളമെന്നും ഈ കുടുംബം പറയുന്നു. ബിനോയിയുടെയും കുടുംബത്തിന്റെയും ഈ നന്മ നാട് ഏറ്റെടുത്തിരിക്കുകയാണ്












Click it and Unblock the Notifications