ഫയർഫോഴ്സ് എത്തുംവരെ കിണറ്റിൽ വീണ വയോധകയെ താങ്ങിനിർത്തി കൊല്ലം പോലീസ്; കയ്യടി
കൊല്ലം: കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി കൊല്ലം റൂറൽ പോലീസ്. കഴിഞ്ഞദിവസമാണ് വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിന് സമീപത്താണ് പ്രായമായ സ്ത്രീ കിണറ്റിൽ വീണത്. വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോൾ കിണറ്റിൽ ജീവന് വേണ്ടി മല്ലിടുകയായിരുന്നു സ്ത്രീ.
ഉടൻ തന്നെ സബ് ഇൻസ്പെക്ടർ ജയേഷ് യൂണിഫോമിൽ തന്നെ കിണറ്റിൽ ഇറങ്ങി. ഫയർഫോഴ്സ് എത്തുന്നതുവരെ മുങ്ങിത്താഴാതെ അവരെ താങ്ങിപ്പിടിച്ച് അദ്ദേഹം കിണറ്റിൽ നിൽക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വയോധികയെ പുറത്തെത്തിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
കിണറ്റിൽ വീണ വയോധികയ്ക്ക് രക്ഷകരായി കൊല്ലം റൂറൽ പുത്തൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ജയേഷ് ടിജെ യും മറ്റ് ഉദ്യോഗസ്ഥരും.
കഴിഞ്ഞ ദിവസം വെണ്ടാർ ഹനുമാൻ ക്ഷേത്രത്തിനു സമീപം പ്രായമായ ഒരു അമ്മ കിണറ്റിൽ വീണു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോൾ കിണറ്റിൽ കിടക്കുന്ന അമ്മയ്ക്ക് ജീവനുണ്ടെന്നു മനസ്സിലായി. ഒന്നും ആലോചിച്ചില്ല, സബ് ഇൻസ്പെക്ടർ ജയേഷ് യൂണിഫോമിൽ തന്നെ കിണറ്റിൽ ഇറങ്ങി.
ഫയർഫോഴ്സ് എത്തുന്നതുവരെ മുങ്ങിത്താഴാതെ ആ അമ്മയെ താങ്ങിപ്പിടിച്ച് അദ്ദേഹം കിണറിനുള്ളിൽ നിന്നു. തുടർന്ന് സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികയെ പുറത്ത് എത്തിക്കുകയും ചെയ്തു.
രക്ഷപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ.












Click it and Unblock the Notifications