കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടാരക്കര കണ്ടെയിന്‍മെന്റ് സോണില്‍ തന്നെ... തല്‍ക്കാലം ഇളവില്ല, കൊല്ലത്ത് ജാഗ്രതാ നിര്‍ദേശം!!

Google Oneindia Malayalam News

കൊട്ടാരക്കര: കൊല്ലത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുന്നു. എന്നാല്‍ കൊട്ടാരക്കരയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇവിടെ പുതിയതായി സമ്പര്‍ക്ക് രോഗികളൊന്നും ഇല്ല. പുതിയതായി രോഗം ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തല്‍ക്കാലം നിയന്ത്രണങ്ങളില്‍ ഇളവ് വേണ്ടതില്ലെന്ന് തീരുമാനിച്ചത്.

1

പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇളവുകള്‍ വേണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതെല്ലാം ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും തള്ളി. സമ്പര്‍ക്കത്തിലൂടെ രോഗം വന്ന കൊട്ടാരക്കര പുലമണിലെ മൊബൈല്‍ കടയുടെ മാനേജരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവല്ല. കോവിഡ് മാനദണ്ഡപ്രകാരം സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍ നെഗറ്റീവാകുകയും പുതിയ രോഗികള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ കണ്ടെയ്ന്‍മെന്‍ര് സോണ്‍ എന്ന നിയന്ത്രണം മാറ്റാന്‍ സാധിക്കൂ.

Recommended Video

cmsvideo
ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

ഇക്കാര്യം യോഗത്തില്‍ അറിയിക്കുകയും ചെയ്തു. മൊബൈല്‍ കട മാനേജര്‍ക്കൊപ്പം രോഗം കണ്ടെത്തിയ വയോധികനും അടുത്ത ദിവസം തന്നെ നെഗറ്റീവായിരുന്നു. കൊട്ടാരക്കര നഗസഭയിലെ അഞ്ച് വാര്‍ഡുകളും മേലില പഞ്ചായത്തിലെ കിഴക്കേ തെരുവുമാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണിലുള്ളത്. അതേസമയം ഇരുവരുടെയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു കണ്ടെയിന്‍മെന്റ് സോണില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം.

പലരും വിവിധയിടങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ സമ്മര്‍ദവും ചെലുത്തിയിരുന്നു. നിലവില്‍ കൊട്ടാരക്കരസുരക്ഷിത മേഖലയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ അടക്കം ശുപാര്‍ ശ ചെയ്തിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ പുതിയ രോഗികളില്ലെങ്കില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ഒഴിവാക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്നാണ് പരാതി. കോവിഡ് സ്ഥിരീകരിച്ച ജൂനിയര്‍ എസ്‌ഐയുടെ കുടുംബം പൂന്തുറയില്‍ താമസിച്ചിരുന്നു. ഇവരുടെ സ്രവ ഫലം നെഗറ്റീവായാല്‍ മേഖലയിലെ ആശങ്ക ഒഴിയും.

English summary
kollam: kottarakara no restriction free zone, containment zone extends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X