കൊല്ലത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ 4 ടയറുകൾ ഊരിപ്പോയി
കൊല്ലം: കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് ബസ്സിന്റെ പിന്നിലെ നാല് ടയറുകളും ഊരിത്തെറിച്ചു. കൊട്ടാരക്കര പുലമണലിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ബസിന്റെ പിന്നിലെ വീലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എതിർവശത്ത് നിന്ന് വന്ന സ്കോർപിയോ എസ് യു വി അമിത വേഗത്തിൽ വരുന്നത് ശ്രദ്ധയിൽ പെട്ട കെ എസ് ആർ ടി സി ഡ്രൈവർ ബസ്സിന്റെ മുൻ ഭാഗം ഒതുക്കിയെങ്കിലും സൈഡിലേക്ക് വാഹനം ഇടിച്ച് കയറിയാണ് അപകം ഉണ്ടായത്.
സ്കോർപിയോയുടെ മുൻഭാഗവും വലത് വശവും പൂർണമായും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി സി ബസ്സിന്റെ ആക്സിൽ അടക്കമാണ് ടയറുകൾ വേർപെട്ടത്. കാറിന്റെ മുന്നിലെ ചക്രവും ഊരിത്തെറിച്ച നിലയിലായിരുന്നു.

പുലർച്ചെ ഉള്ള ട്രിപ്പ് ആയതിനാൽ ബസ്സിൽ മൂന്ന് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. അതേ സമയം സ്കോർപിയോ ഓടിച്ചിരുന്ന ആൾക്ക് സാരമായി പരിക്ക് പറ്റിയതായാണ് വിവരം. ഇയാൾ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.












Click it and Unblock the Notifications