കൊല്ലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്.

കൊല്ലം: ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം ചടയമംഗലത്താണ് അപകടം ഉണ്ടായത്. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 7.30ന് നെട്ടേത്തറ എംസി റോഡിൽ വച്ചാണ് അപകടം നടന്നത്. പുനലൂർ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. ശിഖ കിളിമാനൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്.
ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത് എന്നാണ് വിവരം. ഇടിയുടെ അഘാതത്തിൽ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെൺകുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു












Click it and Unblock the Notifications