വിയർക്കാതെ കെഎസ്ആർടിസി; വേനൽക്കാല ബജറ്റ് ടൂറിസത്തിലൂടെ നേടിയത് 27 ലക്ഷം
കൊല്ലം: പണ്ടൊക്കെ കെഎസ്ആർടിസിക്ക് പറയാൻ എന്നും നഷ്ടത്തിന്റെ കണക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്തൊക്കെ ചെയ്തിട്ടും രക്ഷപ്പെടാനുള്ള യോഗം കെഎസ്ആർടിസിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ പഴയ പോലെയൊന്നുമല്ല. കെഎസ്ആർടിസിയുടെ സമയം തെളിഞ്ഞെന്ന് വേണം പറയാൻ.
ചുമ്മാ ഓടിയാൽ മാറ്റമൊന്നും വരാൻ പോകുന്നില്ലെന്ന തിരിച്ചറവിൽ നിന്നാണ് പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള ചിന്ത കെഎസ്ആർടിസിക്ക് ഉണ്ടായത്. ടിക്കറ്റിലൂടെ ഉള്ള വരുമാനം മാത്രം നോക്കിയാൽ ഇനിയങ്ങോട്ടും നഷ്ടത്തിന്റെ കഥ മാത്രമേ ഉണ്ടാവൂ എന്ന് തിരിച്ചറവിൽ നിന്നാണ് ടിക്കറ്റേതര വരുമാനത്തിലേക്ക് കെഎസ്ആർടിസി ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആ പരിപാടി ഹിറ്റായി എന്നുമത്രമല്ല സൂപ്പർ ഹിറ്റാവുകയും ചെയ്തു. നഷ്ടക്കണക്കൊക്കെ മാറി, ലാഭത്തിന്റെ വഴിയെ കെഎസ്ആർടിസി കുതിക്കാൻ തുടങ്ങി. ഇപ്പോൾ പല ഡിപ്പോയിലും ലക്ഷങ്ങളാണ് കെഎസ്ആർടിസിയുടെ വരുമാനം. അത്തരത്തിൽ വൻകുതിപ്പ് നടത്തിയ ഡിപ്പോയാണ് കെഎസ്ആർടിസി കൊല്ലം ഡിപ്പോ. റെക്കോർജഡ് വരുമാനമാണ് കൊല്ലം ഡിപ്പോ സ്വന്തമാക്കിയിരിക്കുന്നത്.
കെഎസ്ആർടിസി കൊല്ലം ഡിപ്പോയുടെ വേനൽക്കാല ബജറ്റ് ടൂറിസം യാത്രകളിലൂടെ റെക്കോർഡ് വരുമാനം ആണ് കെഎസ്ആർടിസി നേടിയിരിക്കുന്നത്. . ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിച്ച യാത്രകളിൽ നിന്ന് 27 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. 48 യാത്രകളിൽ 1200 പേരാണ് പങ്കെടുത്തത്. നെഫെർറ്റിറ്റി കപ്പൽ യാത്ര, ഗവി, മൂന്നാർ, വയനാട്, കുമരകം ബോട്ട് യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര തീർഥാടനം എന്നിവ ഉൾപ്പെടുത്തിയായിരുന്നു പാക്കേജ്.
സീനിയർ സിറ്റിസൻ കൂട്ടായ്മകൾ, കോളജ് പൂർവവിദ്യാർഥികൾ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവേണ്ട പലപല സംഘങ്ങൾ ഈ യാത്രകളിൽ പങ്കെടുത്തു.ശനിയാഴ്ച ആരംഭിച്ച ഗവി യാത്രയോടെ മൺസൂൺ യാത്രകൾക്കും കൊല്ലം ഡിപ്പോയിൽ തുടക്കമായി. ഇനി മഴക്കാലം ആസ്വദിച്ചു കൊണ്ടുള്ള യാക്രളായിരിക്കും. 18, 24, 28 തീയതികൾ ഗവി യാത്ര ഉണ്ടാകും. എൻട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ടിങ് എന്നിവ ഉൾപ്പെടെ 1650 രൂപയാണ് നിരക്ക്.
10ന് മൂന്നാർ, വാഗമൺ, റോസ്മല യാത്രകളും ചാർട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ മൂന്നാർ യാത്രയ്ക്ക് താമസവും യാത്രാച്ചെലവും ഉൾപ്പെടെ 1450 രൂപയാണ് നിരക്ക്. 11, 25 തീയതികളിൽ പോകുന്ന വാഗമൺ ഏകദിന യാത്രയ്ക്ക് 1020 രൂപയു വരും.
11ലെ പൊന്മുടി യാത്രയ്ക്കും റോസ്മല യാത്രയ്ക്കും 770 രൂപ ആണ് നിരക്ക്. 18, 24 തിയതികളിൽ ആഴിമല ചെങ്കൽ യാത്രക്ക് വരുന്നത് 600 രൂപയാണ്. 18, 28 തീയതികളിലെ കുംഭാവുരുട്ടി കോന്നി യാത്രക്ക് 570 രൂപയാണ് ചെലവ്. ബുക്കിങ്ങിന് ഫോൺ: 9747969768, 9447721659, 9496110124.
എന്തായാലും പുതിയ പദ്ധതികളുമായി കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിക്കുകയാണ്. ഏറെ കഷ്ടപ്പെട്ടുതന്നെയാണ് കെഎസ്ആർടിസി ഇങ്ങനെയൊരു നേട്ടത്തിലേക്ക് എത്തിയത്. കൊല്ലം ഡിപ്പോയിൽ മാത്രമല്ല സംസ്ഥാനത്തെ വിവിധ ഡിപ്പോകൾക്കും ഇതുപോലെ പറയാൻ വിജയത്തിന്റെ കഥ തന്നെയാണ് ഉള്ളത്. ബജറ്റ് ടൂറിസം എന്ന ആശയം ഇപ്പോൾ വൻ ഹിറ്റാണ്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications