Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിക്കാലം ആനവണ്ടിക്കൊപ്പം ആയാലോ! അടിപൊളി യാത്രകൾ; കീശ കീറാതെ..

കൊല്ലം: വേനൽ അവധി വന്നിരിക്കുകയാണ് കുട്ടികൾ യാത്ര ചെയ്യാനുള്ള ഒരു ആവേശത്തിലായിരിക്കും. എന്നാൽ ഇത്തവണത്തെ യാത്ര ആനവണ്ടിയിൽ ആയാലോ. വേനലവധി പൊളിക്കാൻ ബജറ്റ് ടൂറിസം യാത്രകളുമായി കെഎസ്ആർടിസി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകളാണ് അവധിക്കാലത്ത് ക്രമീകരിച്ചിട്ടുള്ളത്. ഗവി, വയനാട്, മൂന്നാർ, കന്യാകുമാരി, പൊന്മുടി തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കാണ് യാത്രകൾ.

ആറിനു വൈകിട്ട് 7നു പുറപ്പെട്ട് എൻ ഊര്, പൂക്കോട്ട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം, മാവിലാതോട്, പഴശ്ശി സ്മാരകം കുറുവ ദ്വീപ് ബാണാസുരസാഗർ ഡാം, ജൈന ക്ഷേത്രം, എടയ്ക്കൽ ഗുഹ, അമ്പലവയൽ, ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം, ജംഗിൾ സഫാരി, തുടങ്ങിയവ ഉൾപ്പെടുന്ന മൂന്നു ദിവസത്തെ വയനാട് യാത്രയ്ക്കു 4100 രൂപയാണു ചെലവ്.

KSRTC31

ഏഴിന് വാഗമൺ മൂന്നാർ ട്രിപ്പ്, ആഡംബര കപ്പൽ യാത്ര, മാജിക് പ്ലാനറ്റ് യാത്ര എന്നിവ ക്രമീകരിച്ചിട്ടുണ്ട്. റോസ്മല,തെന്മല, മൂന്നാർ, മാമലക്കണ്ടം യാത്രകളാണ് എട്ടിന്. 30 വരെ മിക്ക ദിവസങ്ങളിലും ഒന്നിലധികം യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. 770 മുതൽ 4100 വരെയാണു യാത്രാനിരക്ക്. വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും- 9747969768, 9447721659, 9496110124

കോവിഡാനന്തര കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി നെയ്യാറ്റിൻകര ഡിപ്പോയിൽ 150ാമത്‌ യാത്രയിലേക്ക്‌ വന്നെത്തി. 2022 ജനുവരി ഒമ്പതിന് കൊല്ലം മൺറോതുരുത്തിലേക്ക് ഫാസ്റ്റ് പാസഞ്ചറിൽ അമ്പത് യാത്രക്കാരുമായിട്ടായിരുന്നു ആദ്യയാത്ര. പിന്നീട് സൂപ്പർ ഫാസ്റ്റ് ബോണ്ട്, എസി ഡീലക്സ്, വോൾവോ തുടങ്ങിയ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട ബസുകളിലായിരുന്നു യാത്രകൾ. സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് ബസ് ബജറ്റ് ടൂറിസം യാത്രയ്‌ക്കായി വിനിയോഗിച്ചതും നെയ്യാറ്റിൻകരയിലായിരുന്നു.
തിങ്കളാഴ്‌ച 150ാമത്‌ യാത്ര മൺറോതുരുത്തിലേക്കാണ്‌.

ഐഎസ്ആർഒ പെൻഷനേഴ്സാണ് യാത്രക്കാർ. വാഗമൺ, മൂന്നാർ, മൂകാംബിക, വയനാട്, തെന്മല, മലക്കപ്പാറ, കന്യാകുമാരി, പൊന്മുടി എന്നീ യാത്രകൾക്കാണ് കൂടുതലാവശ്യം. യാത്രക്കാരെ കൊച്ചിയിൽ എത്തിച്ച് അറബിക്കടലിൽ ആഡംബരക്കപ്പലിൽ അഞ്ചര മണിക്കൂർ നീളുന്ന കപ്പൽ യാത്രയും കുമരകത്ത് എത്തിയ ശേഷം ഹൗസ് ബോട്ടിലെ അഞ്ചര മണിക്കൂർ കായൽ യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് നിശ്ചിത ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+