Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിയുടെ ഫോൺ വിളി പുറത്തായതോടെ കേസെടുത്ത് പോലീസ്, സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട് വിവാദമായ സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കൊല്ലം കുണ്ടറ പോലീസ് ആണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാറുടമയും എന്‍സിപി നേതാവുമായ പത്മാകരന്‍ എന്നയാള്‍ക്കും രാജീവിനും എതിരെ കേസെടുത്തിരിക്കുന്നത്.

യുവതിയെ പത്മാകരന്‍ കയ്യില്‍ കയറി പിടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരിയുടെ അച്ഛനെ മന്ത്രി എകെ ശശീന്ദ്രന്‍ ഫോണില്‍ വിളിച്ച് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയത് വിവാദമായതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്. നേരത്തെ പോലീസില്‍ പരാതിപ്പെട്ടിട്ടും എസ്പി അടക്കമുളളവര്‍ക്കും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.

police

Recommended Video

cmsvideo
    ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

    പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്ന ഫോണ്‍ റെക്കോര്‍ഡ് പരാതിക്കാരിയുടെ അച്ഛന്‍ തന്നെയാണ് പുറത്ത് വിട്ടത്. മീഡിയാ വണ്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പരാതിയില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടല്ല താന്‍ വിളിച്ചത് എന്നും വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി മാത്രമാണ് എന്നുമാണ് എകെ ശശീന്ദ്രന്റെ വിശദീകരണം. ഇതിനകം പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ശ്രമിച്ച മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഇല്ലെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം എന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+