Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രാമപഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ വളർത്തുനായയെ കസ്റ്റഡിയിലെടുത്തു

മൂന്ന് തവണയാണ് അയൽവാസിയും പഞ്ചായത്തംഗവുമായ സെൽവി സെബാസ്റ്റ്യനെ നായ കടിച്ചത്.

kollam

കൊല്ലം: ഗ്രാമപഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ കൊല്ലം കുണ്ടറ പോലീസ് വളർത്തുനായയെ കസ്റ്റഡിയിലെടുത്തു. പേരയം പഞ്ചായത്തംഗം സെൽവി സെബാസ്റ്റ്യനെ മൂന്ന് തവണ കടിച്ച നായയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ടറ കാഞ്ഞിരം കൊട് സ്വദേശി വിജയൻ്റെ വളർത്ത് നായയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

ലോട്ടറി അടിച്ചിട്ടും രക്ഷയില്ല.... ദുരവസ്ഥ വെളിപ്പെടുത്തി യുവതി
മൂന്ന് തവണയാണ് അയൽവാസിയും പഞ്ചായത്തംഗവുമായ സെൽവി സെബാസ്റ്റ്യനെ നായ കടിച്ചത്. ഇനി കടിയേൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പഞ്ചായത്തംഗം പോലീസിന് പരാതി നൽകുകയായിരുന്നു. പ്രതിയെ സ്റ്റേഷനിൽ വിളിച്ച് വരുത്താൻ പോലീസ് ആദ്യം ഒന്നു
ആശങ്ക കാണിച്ചു. പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനിൽ എത്തിച്ച ശേഷം മര്യാദക്കാരനായി കുറച്ച് നേരം സമയം ചെലവഴിച്ച ശേഷം ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പോലീസ് കുടുങ്ങി. ബഹളം സഹിക്കാനാവാതെ ഉടമയെ വിളിച്ച് നായയെ കൂട്ടിലിട്ട് വളർത്തണമെന്ന ഉറപ്പിൻ മേൽ പരാതി പരിഹരിച്ചു.

നാട്ടുകാർക്ക് കൂടി വേണ്ടിയാണ് താൻ പോലീസിൽ പരാതി നൽകിയതെന്ന് പഞ്ചായത്തംഗം സെൽവി സെബാസ്റ്റ്യൻ പറഞ്ഞു. അതേസമയം, കടിച്ച നായയെ സ്റ്റേഷനിൽ വിളിച്ച് വരുത്തി അന്വേഷണം നടത്തിയെന്ന കുപ്രസിദ്ധിയും ഇനി കുണ്ടറ പോലീസിന് സ്വന്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+