കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി കൊല്ലം.....അന്തിമ വോട്ടര്‍ പട്ടിക 26ന്, വോട്ട് ഇങ്ങനെ

Google Oneindia Malayalam News

കൊല്ലം: കോവിഡിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിനെ പോലും ജനങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ പ്രതീക്ഷയുടെ കിരണങ്ങളുമായി കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ജില്ലയില്‍ ലോക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ കാരണം സാധാരണ നടത്തുന്നതിനേക്കാള്‍ താമസിച്ചാണ് പ്രാഥമിക തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 26ന് പ്രസിദ്ധീകരിക്കും.

1

കരടുവോട്ടര്‍ പട്ടിക കഴിഞ്ഞ മാസം 12ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും 26ന് തന്നെ അവസാനിച്ചിരുന്നു. ഇതടക്കമുള്ളകാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ചു. ഡെപ്യൂട്ടി കളക്ടറാണ് നോഡല്‍ ഓഫീസര്‍.

തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങള്‍ സംബന്ധിച്ച് ഈ മാസം അവസാന വാരത്തോടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും സംവരണ മണ്ഡലം സംബന്ധിച്ച അറിയിപ്പ് ഇതുവരെ ജില്ലയില്‍ ലഭിച്ചിട്ടില്ല. നിര്‍ദേശം ലഭിച്ചാലുടന്‍ തീരുമാനവുമുണ്ടാകും. മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രാഥമിക പരിശോധന ആദ്യ ഘട്ടത്തില്‍ നടക്കേണ്ടതാണെങ്കിലും അതിന്റെ നടപടി തുടങ്ങിയിട്ടില്ല.

ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവിഎമ്മിന്റെ പരിശോധന നടത്തേണ്ടത്. ഇവര്‍ കോവിഡ് ആയത് കൊണ്ട് ഇതുവരെ സംസ്ഥാനത്ത് എത്തിയിട്ടില്ല. വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തോളം സമയം വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ ജോലി തുടങ്ങാന്‍ സാധിക്കൂ. കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നഗരസഭകളില്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രം സംബന്ധിച്ച് തീരുമാനമായിട്ടില്ല.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് നഗരസഭകളില്‍ ഉപയോഗിച്ചത്. കൊല്ലത്ത് ഗ്രാമ പഞ്ചായത്തുകള്‍ 68 എണ്ണമാണ് ഉള്ളത്. ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനും നാല് നഗരസഭയുമുണ്ട്. ബ്ലോക്ക് പഞ്ചായത്തുകള്‍ പതിനൊന്നെണ്ണവും, ജില്ലാ പഞ്ചായത്ത് ഒരെണ്ണവുമുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മൂന്ന് വോട്ടുകളുണ്ട്. നഗരമേഖലയില്‍ ഉള്ളവര്‍ക്ക് ഒരു വോട്ട് മാത്രമാണ് ഉള്ളത്.

English summary
kollam: local election prepration starts in kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X