കൊല്ലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 5.84 കോടി രൂപയുടെ നാശനഷ്ടം
കൊല്ലം: ജില്ലയിലെ കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രകൃതി ക്ഷോഭം 5.84 കോടി രൂപയുടെ നാശനഷ്ടം വരുത്തിയതായി. പ്രാഥമിക കണക്ക്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാല്‍ അന്തിമ കണക്കെടുപ്പില്‍ നഷ്ടത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നേക്കും. 395.852 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. 4182 കര്‍ഷകരെ ഇത് ബാധിച്ചു.
മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം
വാഴ, റബര്‍, കുരുമുളക്, തെങ്ങ് എന്നിവയാണ് പ്രധാനമായും നശിച്ചത്. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഇഞ്ചി എന്നിവയും പ്രളയത്തില്‍ മുങ്ങി. ഒന്നാം വിള നെല്‍കൃഷി ആരംഭിച്ച സ്ഥലങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുയാണ്. കഴിഞ്ഞ മാസങ്ങളിലെ മഴക്കെടുതിയിയിലുണ്ടായ കൃഷിനാശം കൂടി കണക്കിലെടുക്കുമ്പോള്‍ നഷ്ടക്കണക്ക് 11.08 കോടി രൂപയാണ്.

പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നഗരസഭാ പരിധിയില്‍ 11 ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്.പ്രളയജലം ഇറങ്ങിയ വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കാന്‍ നഗരസഭയുടെ കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍, നഗരസഭാ തൊഴിലാളികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകളെല്ലാവരും ഒന്നിച്ചിറങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ കയറ്റി അയച്ചു. പ്രധാന ഓഫീസിലും സോണല്‍ ഓഫീസുകളിലുമായി പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററുകളില്‍ പൊതുജനങ്ങള്‍ക്ക് വസ്ത്രങ്ങളും അവശ്യസാധനങ്ങളുമെത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
50 ലക്ഷം മുടക്കി നഗരസഭയിലെ ഓടകള്‍ വൃത്തിയാക്കിയത് നഗരപരിധിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാരണമായെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എ. സത്താര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.കെ.ഹഫീസ്, സെക്രട്ടറി വി.ആര്‍.രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications