ഉറങ്ങിക്കിടക്കുന്ന മൂന്ന് പേർക്കെതിരെ ആക്രമണം: സംഭവം ഓച്ചിറയില്‍, ഒരാൾ ആശുപത്രിയിൽ, അന്വേഷണം തുടങ്ങി
ഓച്ചിറ: ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് പേരെ മർദ്ദിച്ചതായി പാരാതി. കടത്തിണ്ണയിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് പേരെയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ക്രൂരമായി മർദ്ദിച്ചത്. യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മർദനമേറ്റ തിരുവനന്തപുരം സ്വദേശി ശശിയെ (60) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇയാൾക്കൊപ്പം മർദ്ദനമേറ്റ മറ്റ് രണ്ട് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹോട്ടലിന് സമീപത്തുള്ള കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന ഇവരെ ചൊവ്വാഴ്ച രാത്രി 12.30 ഓടെ യുവാക്കൾ തലയ്ക്ക് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രതികൾക്ക് വേണ്ടി ഊർജ്ജിതമായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സമീപത്തെ രണ്ട് കടകളിലെ സിസിടിവി ക്യാമറകളിലാണ് മർദ്ദിക്കുന്ന ചിത്രങ്ങൾ പതിഞ്ഞത്.

സമൂഹമാധ്യങ്ങൾ വഴി ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓച്ചിറ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഓച്ചിറയിൽ കടത്തിണ്ണയിൽ ഇരുന്നൂറോളം ആളുകൾ ഉറങ്ങാറുണ്ട്. ക്ഷേത്രത്തിലെ അന്തേവാസികളായ കുട്ടികൾ, സ്ത്രീകൾ, വയോധികർ, വികലാംഗർ, എന്നിവരാണ് ഇവരിലേറെയും. മർദ്ദനമേറ്റ ശശി ഓച്ചിറയിലെത്തിയിട്ട് മുപ്പത് വർഷമായി. മർദ്ദന കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.












Click it and Unblock the Notifications