കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപക്‌സ് ഫാക്ടറികളില്‍ 1000 തൊഴിലാളികള്‍ക്ക് കൂടി തൊഴില്‍: നിയമനം മൂന്ന് ജില്ലകളിലെ 10 ഫാക്ടറികളില്‍

  • By Desk
Google Oneindia Malayalam News

കൊല്ലം: കാപക്‌സിന്റെ ഫാക്ടറികളില്‍ പുതുതായി 1,000 തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന് ചെയര്‍മാന്‍ കൊല്ലായില്‍ സുദേവന്‍ അറിയിച്ചു. മൂന്ന് ജില്ലകളിലെ 10 ഫാക്ടറികളിലുമായി നിയമനം പൂര്‍ത്തിയാകുന്നതോടെ തൊഴിലാളികളുടെ എണ്ണം 5,000 കവിയും. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,003 തൊഴിലാളികള്‍ക്കാണ് പുതുതായി ജോലി നല്‍കിയത്. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം.


എല്ലാ ഫാക്ടറികളിലും പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കിയതുവഴി കാപക്‌സിന്റെ നഷ്ടം കുറയ്ക്കാനായി. ഇക്കൊല്ലം ഒക്‌ടോബര്‍ വരെ പ്രവര്‍ത്തിക്കാനുള്ള തോട്ടണ്ടി സംഭരിച്ചു കഴിഞ്ഞു. തൊഴിലാളികളുടേയും ജീവനക്കാരുടേയും ആനുകൂല്യത്തിലെ കുടിശിക വരുത്താതെ നല്‍കി വരികയാണ്. ഉദ്പാദനക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഫാക്ടറികളെല്ലാം നവീകരിക്കുകയാണ്. സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം, സി.സി.ടി.വി. സംവിധാനം, നവീന കട്ടിംഗ് മെഷീനുകള്‍, ഇലക്ട്രിക് ബോര്‍മ, എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.

capex-15

പെരുമ്പുഴ ഫാക്ടറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 23ന് നടത്തും. കാപക്‌സിന്റെ ഫില്ലിംഗ് പാക്കിംഗ് യൂണിറ്റുകളിലും ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി ചെയര്‍മാന്‍ അറിയിച്ചു.

English summary
kollam-local-news about capex factory staff appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X