കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം: ഓട്ടോറിക്ഷകള്‍ക്ക് കോര്‍പറേഷന്‍ പെര്‍മിറ്റ്, രണ്ടാം ഘട്ടം ഓഗസ്റ്റ് ഒന്നിന് തുടങ്ങി

  • By Desk
Google Oneindia Malayalam News

കൊല്ലം : ഓട്ടോറിക്ഷകള്‍ക്ക് കോര്‍പ്പറേഷന്‍ പെര്‍മിറ്റിനു വേണ്ടിയുള്ള രണ്ടാംഘട്ട അപേക്ഷകള്‍ ക്ഷണിച്ചു. 2018 മാര്‍ച്ച് 31നു മുന്‍പ് കോര്‍പ്പറേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതോ പെര്‍മിറ്റ് ഉളളതോ ആയ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റിന് അസല്‍ രേഖകള്‍ സഹിതം അപേക്ഷിക്കാം. വാഹനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ ബുധനാഴ്ച്ച ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ആശ്രാമം മൈതാനത്ത് പരിശോധനക്ക് എത്തിക്കണം.

auto-1533

മുന്‍വശം മഞ്ഞ അടിച്ചും കോര്‍പ്പറേഷന്‍ പെര്‍മിറ്റ് നമ്പര്‍ പ്രദര്‍ശിപ്പിക്കത്തക്ക രീതിയില്‍ 10 സെന്റീ മീറ്റര്‍ കുറയാത്ത വൃത്താകൃതിയില്‍ പകുതിഭാഗം നീല നിറത്തിലും വെള്ള നിറത്തിലും നാലുവശങ്ങളിലും പെയിന്റടിച്ചു ഹാജരാക്കി ടോക്കണ്‍ നമ്പര്‍ വാങ്ങണ്ടതാണ്. 2017 ജൂണ്‍ 30 നകം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ആദ്യ ഘട്ടത്തില്‍ പരിശോധിച്ചു പെര്‍മിറ്റ് നല്‍കിയിരുന്നു.

English summary
kollam-local-news about corporation registration for auto.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X