ആൾപ്പാർപ്പില്ലാത്ത വീട്ടു കിണറ്റിൽ മൃതദേഹം: പോലീസ് ഇൻക്വസ്റ്റ് നടത്തി, മൃതദേഹം മോർച്ചറിയിൽ!
കൊല്ലം: സ്വകാര്യ വ്യക്തിയുടെ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തിലെ കിണറ്റില്‍ പുരുഷന്റെ ദിവസങ്ങള്‍ പഴകിയ മൃതദേഹമാണ് കണ്ടെത്തിയത്. ശക്തികുളങ്ങര പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റിങ് കൊണ്ടു നിർമിച്ച കിണറ്റിൽ അഗ്നിശമനസേന വെള്ളം പമ്പ് ചെയ്തു നിറച്ചാണു മൃതദേഹം പുറത്തെടുത്തത്.
വീട് വാടകയ്ക്കു നൽകുന്നതിനു മുന്നോടിയായി ശുചിയാക്കാൻ എത്തിയതായിരുന്നു ആലാട്ടുകാവ് സ്വദേശിനിയായ വീട്ടുടമ. അപ്പോഴാണ് മൃതദേഹം ശ്രദ്ധിയിൽ പെട്ടത്. രണ്ടു ദിവസം മുൻപ് ഉടമ ഇവിടെ എത്തിയപ്പോൾ കിണറിനു മുകളിലെ വലയുടെ കുറച്ചുഭാഗം മാറിക്കിടന്നതായി കണ്ടിരുന്നതായി പോലീസിനോട് പറഞ്ഞു. തുടർന്ന് ഇതു പിടിച്ചിട്ട് ഇഷ്ടിക വലയ്ക്കു മുകളിൽ വച്ച ശേഷമായിരുന്നു ഉടമ മടങ്ങി പോയിരുന്നത്.

ഏകദേശം നാൽപ്പത്തഞ്ച് വയസ്സു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തി. രാമന്‍കുളങ്ങര ജങ്ഷനിലെ സ്വകാര്യ ഫ്ലാറ്റിന് സമീപത്തെ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിത്.












Click it and Unblock the Notifications