കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് വയോജനങ്ങള്‍ക്കായി തിമിര രോഗ നിര്‍ണയ ക്യാമ്പ്: രോഗം കണ്ടെത്തുന്നതിനും ശസ്ത്രക്രിയയ്ക്കും!

  • By Desk
Google Oneindia Malayalam News

കൊല്ലം: ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സബ് കലക്ടറുടെ കര്യാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ തിമിര രോഗ നിര്‍ണയ ക്യാമ്പ് 'ഒരുതിരി വെട്ടം' നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എന്‍. വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വയോജനങ്ങളിലെ തിമിര രോഗം കണ്ടെത്തുന്നതിനും സമയോചിതമായി ശസ്ത്രക്രിയ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ഡോ. രേഖ, നീണ്ടകര താലൂക്ക് ആശുപത്രിയിലെ ഡോ. സുനില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 165 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 46 പേര്‍ക്ക് തിമിരം സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ഉള്‍പ്പടെ തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തില്‍ ചികിത്സ ലഭ്യമാക്കും.

eyetestuing-1

ചടങ്ങില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള അധ്യക്ഷയായി. സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. നിയാസ്, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാ വിമല പ്രസാദ്, മറ്റ് ജനപ്രതിനിധികളായ ബിന്ദു കൃഷ്ണകുമാര്‍, എന്‍. മോഹന്‍ലാല്‍, എന്‍. ഷീല, എല്‍. സോജ, ആശുപത്രി സൂപ്രണ്ട് ഡോ. എ.കെ. റുബൈദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kollam-local-news about eye testing for old people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X