കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചലിൽ രണ്ട് പേർക്ക് കൂടി എലിപ്പനി: ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു!

  • By Desk
Google Oneindia Malayalam News

കൊല്ലം: അഞ്ചലിൽ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ധാരാളം പേർ ആശുപത്രിയിൽ എത്തുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ അഭാവം രോഗികളെ വലയ്ക്കുന്നെന്ന് പരാതി. രോഗികൾ ആശുപത്രിയിലെ കാത്തിരിപ്പിനിടെ തളർന്ന് വീഴുന്നത് വരെ പതിവാണെന്നാണ് റിപ്പോർട്ടുകൾ. അഞ്ചൽ ഗവ. ആശുപത്രിയിൽ നിലവിൽ അഞ്ച് ഡ്യൂട്ടി ഡോക്ടർമാരാണുള്ളത്. എന്നാൽ ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നത് മൂന്ന് ഡോക്ടർമാർ മാത്രമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 13 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു.

doc-1520015265-

Recommended Video

cmsvideo
എലിപനിയെ എങ്ങനെ പ്രതിരോധിക്കാം? | Oneindia Malayalam

ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും സംശയിക്കുകയും ചെയ്യുന്ന മേഖലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും സംയുക്തമായി ഫോഗിങ്ങും ശുചീകരണവും ഉറവിട നശീകരണവും നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി വി ഷേര്‍ളി അറിയിച്ചു. ജില്ലയിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിന്‍ ഗുളിക 24 മണിക്കൂറും ലഭ്യമാക്കാന്‍ ഡിഎംഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
kollam local news about leptospirosis infected more people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X