കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്നക്കടയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമോ? മണ്ണ് പരിശോധന പുരോഗമിക്കുന്നു, പ്രതീക്ഷയോടെ നാട്ടുകാർ

  • By Desk
Google Oneindia Malayalam News

കൊല്ലം: ചിന്നക്കടയിലെ ഗതാഗത പ്രശ്നത്തിന് അറുതി വരുത്താൻ ആകാശപ്പാതയിൽ പ്രതീക്ഷ അർപ്പിച്ച് നാട്ടുകാർ. ഓവർബ്രിഡ്ജിന് വേണ്ടിയുള്ള മണ്ണ് പരിശോധന പുരോഗമിക്കുകയാണ്. ഊരാലുങ്കൽ ലേബർ കോൺട്രാക്ട‌് കോ‐ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മണ്ണ് പരിശോധനയും സാധ്യതാ പരിശോധനയും നടത്തുന്നത്. ഇവർ കോർപറേഷനു നൽകിയ ആകാശപ്പാതയുടെ രൂപരേഖയിൽ 24 മുറികടകളും ഉൾപ്പെടുന്നുണ്ട്.


കൊല്ലം‐ ചെങ്കോട്ട ദേശീയപാത 774, ചിന്നക്കട‐ റെയിൽവേ മേൽപ്പാലം, ബീച്ച് റോഡ്, ചവറ ഭാഗത്തേക്കുള്ള ബസ്ബേ, ആശ്രാമം റോഡ് തുടങ്ങിയ അഞ്ചു റോഡുകളിൽനിന്നു പ്രവേശിക്കാൻ കഴിയുംവിധമാണ് ആകാശപ്പാത നിർമിക്കുന്നത്. ഏകദേശം 20‐25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാത യാഥാർഥ്യമാക്കാൻ നിയമാനുസൃതമായ പല സാധ്യതകളും കോർപറേഷന്റെ ആലോചനയിലുണ്ട്.

kollam-map

കൊല്ലം പട്ടണത്തെ മെട്രോപൊളിറ്റൻ സിറ്റിയുടെ വളർച്ചയിലേക്കും നാടിനും ജനങ്ങൾക്കും കൂടുതൽ വികസന സാധ്യതകൾ തുറന്നിടുന്നതിനും സഹായിക്കുന്നതാണ് ആകാശപ്പാതയും ഇന്റർനാഷണൽ കൺവൻഷൻ സെന്ററും. കൗതുകം ജനിപ്പിക്കുംവിധമായിരിക്കും നിർമാണം. യാത്രക്കാരെയും മറ്റും ആകർഷിക്കുമെന്നതുകൊണ്ടാണ് ആകാശപ്പാതയ്ക്കു ചുറ്റും കടമുറികൾ നിർമിക്കുന്നത്. ഇത് കോർപറേഷന് വരുമാനത്തിനും അതുപോലെ വ്യാപാര മേഖലയുടെ ഉണർവിനും വഴിയൊരുക്കും.

English summary
Kollam Local News about over bridge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X