കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് പെയ്തത് റെക്കോർഡ് മഴ: ജില്ലയില്‍ 3600 പേർ ദുരിതാശ്വാസ ക്യാമ്പിൽ, കൂടുതല്‍ മലയോര മേഖലയില്‍!

  • By Desk
Google Oneindia Malayalam News

കൊല്ലം: മഴയ്ക്ക് ശമനമില്ലാതെ കൊല്ലം. ഇതുവരെ പെയ്തത് റെക്കോർഡ് മഴ. കഴിഞ്ഞവര്‍ഷം 48.7 മി.മീറ്റര്‍ മഴയാണ് പെയ്തതെങ്കില്‍ ഇത്തവണ 305.2 മി.മീറ്റര്‍ മഴയാണ് ഉണ്ടായത്. ജൂണ്‍ മുതല്‍ ഈമാസം 15 വരെ 977.1 മി.മീറ്ററാണ് പ്രതീക്ഷിച്ചതെങ്കിലും 1352.7 മി.മീറ്റര്‍ മഴ ലഭിച്ചു.

ജില്ലയുടെ മലയോര മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 56 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1023 കുടുംബങ്ങളിലെ 3600 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് വന്‍നാശ നഷ്ടം ഉണ്ടായത്. അച്ചന്‍കോവിലിലും കുറവന്‍ താവളത്തും ഉരുള്‍പൊട്ടി .നീണ്ടകര ദളവാപുരത്ത് കായലില്‍ ഒഴുക്കില്‍പ്പെട്ട് വെളിത്തുരുത്ത് ആഗ്‌നസ് മന്ദിരത്തില്‍ ജോര്‍ജ് (90) മരിച്ചു.

rain-153

കൊല്ലം നഗരത്തിലടക്കം മരങ്ങള്‍ കടപുഴകി വീണു. ഫയര്‍ഫോഴ്‌സും പൊലീസും സന്നദ്ധ പ്രവര്‍ത്തകരുമാണ് മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നത്. ജില്ലയിലെമ്പാടും മരങ്ങള്‍ വീണ് എണ്ണമറ്റ വൈദ്യുതി തൂണുകളും വൈദ്യുതി കമ്പികളും നശിച്ചു. നഗരത്തിലെ പ്രദേശങ്ങളടക്കം പലഭാഗത്തും വൈദ്യുതി വിതരണം നിലച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക സംഘത്തെ ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ നിയോഗിച്ചു.

ജില്ലയിലെ താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ നയിക്കും. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരടക്കം 20 പേരാണ് താലൂക്കടിസ്ഥാനത്തില്‍ രൂപീകരിച്ച സംഘത്തിലുള്ളത്. മലയോരമേഖലയെ സാരമായി തന്നെ മഴ ബാധിച്ചിട്ടുണ്ട്. കൊല്ലം - പുനലൂര്‍ റെയില്‍പാതയില്‍ ഇടമണ്ണിനും ഭഗവതിപുരത്തിനുമിടയില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇന്നും ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് നിറുത്തിവച്ചു. ജില്ലയുടെ വടക്കന്‍ മേഖലയില്‍ കനത്ത കൃഷി നാശം സംഭവിച്ചു.

English summary
kollam-local-news about record rainfall reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X