കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലത്ത് നിന്നുള്ള വള്ളങ്ങള്‍: മത്സ്യ തൊഴിലാളികള്‍ രംഗത്ത്

  • By Desk
Google Oneindia Malayalam News

കൊല്ലം: വെള്ളം കയറി ദുരിതത്തിലായ പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലം ജില്ലയില്‍ നിന്ന് 30ലധികം വള്ളങ്ങള്‍ വിട്ടു നല്‍കി. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വാടി, മൂതാക്കര തുറമുഖങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി പരമാവധി സഹായം നല്‍കാന്‍ മത്സ്യത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു.

കരമാര്‍ഗം എത്തിക്കുന്ന വള്ളങ്ങള്‍ ഏറ്റവുമധികം വെള്ളം നില്‍ക്കുന്ന പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക. ആവശ്യമെന്ന് കണ്ടാല്‍ കൂടുതല്‍ വള്ളങ്ങള്‍ വിട്ടുനല്‍കാന്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

pathanamthittarescue-

സബ് കളക്ടര്‍ ഡോ. എസ്. ചിത്ര, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് ഭരണസമിതി അംഗം എച്ച്. ബെയ്‌സില്‍ ലാല്‍ ഹ്യൂബര്‍ട്ട് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

English summary
kollam-local-news about rescue operations on pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X