Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റകുറ്റപ്പണി നടക്കുന്നില്ല: വേണാട് സർവ്വീസ് ഇഴഞ്ഞ് നീങ്ങുന്നു, ഗുണം സ്വകാര്യ ബസ് മുതലാളിമാർക്ക്!

കൊല്ലം: വേണാട് ചെയിൻ സർവ്വീസുകൾ യാത്രക്കാരെ വലക്കുന്നു. പുതിയ ബസുകൾ ഇറക്കാത്തതും പഴയ ബസുകൾ കൃത്യമായി സർവ്വീസ് നടത്താത്തതുമാണ് വേണാട് ചെയിൻ സർവ്വീസ് വഴിമുടക്കികളാകുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഒരോ റൂട്ടിലും പല ബസുകളും പണിമുടക്കുന്നു. സ്വകാര്യബസുകൾ അടക്കിവാഴുന്ന റൂട്ടുകളായതുകൊണ്ട് തന്നെ ഇതിന്റെ ഗുണം ലഭിക്കുന്നത് സ്വകാര്യ ബസ് മുതലാളിമാർക്കാണ്.


കൊല്ലം‐ പത്തനംതിട്ട, കൊല്ലം‐ കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് സർവീസുകളാണ് ആദ്യം തുടങ്ങിയത്. തുടർന്ന് കൊല്ലം‐ ചെങ്ങന്നൂർ സർവീസും. കൊല്ലം‐ പത്തനംതിട്ട സർവീസിന് ഇരു ഡിപ്പോകളിൽ നിന്ന് ആറു വീതവും കൊല്ലം‐ കുളത്തൂപ്പുഴ സർവീസിന് ഇരു ഡിപ്പോകളിൽ നിന്ന് ഏഴ് വീതവും കൊല്ലം‐ ചെങ്ങന്നൂർ സർവീസിന് ഇരു ഡിപ്പോകളിൽ നിന്ന് ഏഴു വീതവും ബസുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ പലതും ഇപ്പോൾ സർ്വവീസ് നടത്തുന്നില്ല.

-kollam-map

ഈ റൂട്ടുകളിൽ പുതിയ ബസ് അനുവദിക്കാത്തത് സ്വകാര്യബസുകളെ സഹായിക്കാനാണെന്ന ആക്ഷേപമുയർന്നിട്ടും അധികൃതർ അനങ്ങുന്നില്ലന്നും ആരോപണം ഉണ്ട്. ഡ്യൂട്ടി കണ്ടക്ടറും ഡ്രൈവറും ആവശ്യപ്പെട്ടാലും അറ്റകുറ്റപണിക്ക് നടപടിയില്ല. പരാതിപ്പെട്ടാലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.

കഴിഞ്ഞാഴ്ച കുളത്തൂപ്പുഴ സർവീസ് നടത്തിയ രണ്ട് ബസുകൾ വഴിയിൽമുടങ്ങി. ഈ റൂട്ടിൽ കൊല്ലം ഡിപ്പോയിൽ നിന്നുള്ള ബസുകളാണ് ഏറെ പഴകിയത്. വേണാട് സർവീസ് കാത്തുനിന്ന് പോകുന്ന യാത്രക്കാരാണ് ഏറെയും. എന്നാൽ ഇവരെ നിരാശപ്പെടുത്തുന്ന അനുഭവമാണ് മിക്കപ്പോഴും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+