കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ത്രക്കാർക്കാർക്ക് ആശ്വാസമായി ബഗ്ഗി: പ്രായം ചെന്നവർക്കും കുട്ടികൾക്കും ഏറെ പ്രയോജനപ്രദം..

  • By Desk
Google Oneindia Malayalam News

കൊല്ലം: യാത്രക്കാർക്ക് ആശ്വാസമായി ബഗ്ഗി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തിയ ബഗ്ഗി സർവീസാണ് യാത്രക്കാർക്ക് ഏറെ ആശ്വാസമായിരിക്കുന്നത്. ജൂൺ 22നു തുടങ്ങിയ സർവീസ് ഒരുമാസം പിന്നിട്ടുകഴിഞ്ഞു. മുംബൈയിലുള്ള മെയ്നി എന്ന സ്വകാര്യ സ്ഥാപനം റെയിൽവേയുമായുള്ള കോൺട്രാക്ടിലാണ് ബഗ്ഗി സർവീസ് റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്നത്.

വിശിഷ്യാ വാർധക്യം ചെന്നവർക്കും കുട്ടികൾക്കും രോഗബാധിതർക്കുമാണ് ഈ ബാറ്ററി വാഹനം കൂടുതലും പ്രയോജനമാകുന്നത്. ഇതുവരെയുള്ള പ്രവർത്തനത്തിൽ ബഗ്ഗി സേവനം നടത്തുന്നവർക്കും യാത്രക്കാർക്കും ഒരുപോലെ സന്തുഷ്ടി.

kollamrailwaystation-

മുംബൈയിലുള്ള മെയ്നി എന്ന സ്വകാര്യ സ്ഥാപനം റെയിൽവേയുമായുള്ള കോൺട്രാക്ടിലാണ് ബഗ്ഗി സർവീസ് റെയിൽവേ സ്റ്റേഷനുകളിൽ നടത്തുന്നത്. യാത്രക്കാരെ പ്ലാറ്റ് ഫോമിൽ കോച്ച് പൊസിഷനിൽ എത്തിക്കുന്ന ഈ സേവനത്തിന് ഈടാക്കുന്ന മിനിമം ചാർജ് ഒരാൾക്ക് 30 രൂപയാണ്.

ഒരു സമയം നാലുപേർക്ക് യാത്രചെയ്യാം. ഒരു ബാഗും ഒരു ക്യാരിബാഗും ഒപ്പം കൊണ്ടുപോകും. ചാർജ് അൽപ്പം കൂടുതലാണെന്ന ചില്ലറ പരാതി ഉണ്ടെങ്കിലും ഫ്ളൈഓവർ ഒരെണ്ണം മാത്രമുള്ള കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഈ സേവനത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. സ്റ്റേഷന്റെ കവാടത്തിൽനിന്ന‌് വിവിധ പ്ലാറ്റ്ഫോമിൽ കോച്ച്പൊസിഷനിൽ നടന്നെത്തുക പ്രായംചെന്നവർക്ക് പ്രയാസമാണ്. അഞ്ച് പ്ലാറ്റ്ഫോമാണ് ഇവിടെയുള്ളത്. ബഗ്ഗിയെ കൂടുതലും ഉപയോഗിക്കുന്നത് ഇതര സംസ്ഥാനത്തുനിന്ന‌് എത്തുന്നവരാണ്. നിലവിൽ രണ്ട് ബഗ്ഗി സർവീസാണുള്ളത്. ഇതിൽ മൂന്ന് ഷിഫ്റ്റുകളിലായി ആറ് ഡ്രൈവർമാർ ജോലിചെയ്യുന്നു.

ഡ്രൈവർമാരായി സ്ത്രീകളുമുണ്ട്. ഡ്രൈവറുടെ ശമ്പളം 12,000 രൂപയാണ്. ബഗ്ഗിയുടെ ശരാശരി വരുമാനം 750,1000 രൂപയും. ബഗ്ഗി സർവീസുള്ളത് ഇപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ്. വൈകാതെ ഗുരുവായൂർ, തൃശൂർ, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും യാഥാർഥ്യമാകും.

English summary
kollam-local-news buggy service for kids and old people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X