പ്രളയബാധിതര്‍ക്കായി ഒരു കാത്താങ്ങ്; കാരുണ്യയാത്രയുമായി സ്വകാര്യ ബസ്സുകൾ...
കൊല്ലം : പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ എത്തുന്നവരുടെ പുനരധിവാസത്തിന് പണം സ്വരൂപിക്കാനായി ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ കാരുണ്യയാത്ര നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കുന്നതിനായി ടിക്കറ്റില്ലാ യാത്രയാണ് ജില്ലയിലെ 600 ബസ്സുകള്‍ ഒരുക്കിയത്.
ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി
ബസ്സുകളിലുള്ള ബക്കറ്റിലേക്ക് യാത്രക്കാര്‍ക്ക് പണം നിക്ഷേപിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു ട്രിപുകളെല്ലാം. ദിവസം മുഴുവന്‍ സര്‍വീസ് നടത്തി പരമാവധി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായാണ് പരിപാടി നടത്തിയത്. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടി ചിന്നക്കട ബസ്‌ബേയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഫഌഗ്ഓഫ് ചെയ്തു. പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും അദ്ദേഹം നല്‍കി. ദുരന്തം നേരിടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍കൈയെടുത്ത സ്വകാര്യബസ് ഉടമകളെ കലക്ടര്‍ അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ജില്ലാ പ്രസിഡന്റ് എം. ഡി. രവി, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, വൈസ് പ്രസിഡന്റ് പി. സുന്ദരേശന്‍, ജോയിന്റ് സെക്രട്ടറി വി. ശശിധരന്‍പിള്ള, ട്രഷറര്‍ എന്‍. പ്രസാദ്, സെന്‍ട്രല്‍ കമ്മിറ്റി അംഗം വി. ബാലചന്ദ്രന്‍പിള്ള, തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications