കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നീളും: മഴ മൂലം നിർമ്മാണം വൈകി, യാത്രാ ദുരിതം ബാക്കി!!
കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നീളാൻ സാധ്യത. മഴ മൂലം നിർമ്മാണം വൈകിയിരുന്നു. ശക്തമായ മഴയിൽ ടാറിങ്ങാണ് പ്രധാനമായും മുടങ്ങിയത്. പണി മുടങ്ങിയതുമൂലം നൂറിലധികം തൊഴിലാളികൾക്കും ദുരിതമായി. മഴ നിലച്ച് വെയിൽ വരാതെ ഇനി നിർമാണം നടത്താനാകാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ ഉദ്ഘാടനം ഇനിയും വൈകാനാണ് സാധ്യത. നേരത്തെ പാറയും മണലും കിട്ടാതെ ഇഴഞ്ഞുനീങ്ങിയ പണി കലക്ടർ ഇടപെട്ട് വേഗത്തിലാക്കിയിരുന്നു.
നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിനുള്ള കലക്ടറുടെ ഇടപെടൽ ഫലംകണ്ടിരുന്നു. ബൈപ്പാസിൽ കാവനാട് ആൽത്തറമൂട്, കടവൂർ ഒറ്റയ്ക്കൽ ജംഗ്ഷൻ, കല്ലുത്താഴം, അയത്തിൽ, മേവറം എന്നിവിടങ്ങളിലുള്ള സിംഗ്നൽ നിർമാണവും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. നിലവിലെ എൻഎച്ച് 47 സ്ഥലം ഏറ്റെടുത്ത് 66 ലേക്ക് (നാലുവരി പാത) വികസിക്കുമ്പോൾ കൊല്ലം ബൈപ്പാസും അതിന്റെ ഭാഗമാകും. ഇതോടെ ബൈപ്പാസിന്റെ ഇരുവശത്തും സർവീസ് റോഡുകളും കൂടാതെ ഒരുവശത്ത് ടൂ ലയിനും മധ്യഭാഗത്തായി മീഡിയനും വരും.

പനവേൽ (മുബൈ)‐ കന്യാകുമാരി നാഷണൽ ഹൈവേ 66 (പഴയത് 47) ൽ കാവനാടിനെയും മേവറത്തെയും ബന്ധിപ്പിച്ചാണ് 13.5 കിലോ മീറ്റർ നീളത്തിൽ കൊല്ലം ബൈപ്പാസ് നിർമിച്ചത്. 10 മീറ്റർ വീതിയിലാണ് ടാറിങ്ങ്. ജില്ലയിലെ ഏക ബൈപ്പാസാണിതെന്നതാണ് മറ്റൊരു പ്രത്യേകത. ഒന്നാം ഘട്ടമായി മേവറം മുതൽ കല്ലുംത്താഴം വരെ നേരത്തെ ഏഴ് മീറ്റർ ടാറിങ്ങിൽ (2 ലയിൻ) ബൈപ്പാസ് നിർമിച്ചിരുന്നു. ഇപ്പോൾ ഈ ഭാഗത്തും 10 മീറ്ററിൽ ടാറിങ് നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. സിഗ്നൽ, വരകൾ, റോഡ് മാർക്കിങ് എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications