മഴക്കെടുതി; കൊല്ലം ജില്ലയില്‍ 1,822 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി
കൊല്ലം: പ്രളയബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 10,000 രൂപ ജില്ലയില്‍ ഇതുവരെ 1,822 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. വെള്ളം കയറി രണ്ടു ദിവസമോ അതിലേറെയോ വീടുകള്‍ താമസയോഗ്യമല്ലാതിരുന്ന 4,421 കുടുംബങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൊല്ലം താലൂക്കിലാണ് ഏറ്റവും അധികം കുടുംബങ്ങള്‍. ഇവിടെ 2,557 പേര്‍ അര്‍ഹതാ പട്ടികയിലുണ്ട്.
ജില്ലയില്‍ ഇനി 2,599 കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കാനുള്ളത്. ഇവര്‍ക്ക് ഉടന്‍ തുക വിതരണം ചെയ്യുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. തുക വിതരണത്തിന്റെ വിശദാംശങ്ങള്‍ ചുവടെ.

താലൂക്ക്, ധനസഹായത്തിന് അര്‍ഹമായ കുടുംബങ്ങള്‍, തുക ലഭ്യമായ കുടുംബങ്ങള്‍, തുക ലഭിക്കാനുള്ള കുടുംബങ്ങള്‍ എന്ന ക്രമത്തില്‍ -
കൊല്ലം - 2557 - 702 - 1855
കൊട്ടാരക്കര - 142 - 138 - 4
കുന്നത്തൂര്‍ - 576 - 542 - 34
കരുനാഗപ്പള്ളി - 933 - 244 - 689
പുനലൂര്‍ - 63 - 54 - 9
പത്തനാപുരം - 150 - 142 - 8
ആകെ - 4421 - 1822 - 2599
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications