കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിസിടിവി നിയന്ത്രണം: സർക്കാർ ഉത്തരവിന് പുല്ലുവില, കൊല്ലത്തെ സ്കൂൾ അധികൃതർക്ക് ധാർഷ്ട്യമോ?

  • By Desk
Google Oneindia Malayalam News

കൊല്ലം: ക്ലാസ് മുറികളിൽ ക്യാമറ സ്ഥാപിക്കരുതെന്ന സർക്കകാർ ഉത്തരവിനോട് ജില്ലയിലെ പല സ്കൂളുകളും മുഖം തിരിക്കുന്നെന്ന് പരാതി. വ്യാപകമായി പരാതി ഉണ്ടായതിനെ തുടർന്നു ക്യാമറ സ്ഥാപിക്കുന്നതിനെതിരെ ഹയർ സെക്കൻഡറി ഡയറക്ടർ ഈയിടെ ഉത്തരവിറക്കിയിരുന്നു. ഇതിനൊപ്പം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇതിനെല്ലാം പുല്ലുവില കൽപ്പിക്കുകയാണഅ പല സ്കൂൾ അധികൃതരും. പുതുതായി ക്യാമറകൾ വയ്ക്കരുതെന്നും നിലവിൽ സ്ഥാപിച്ചവ അടിയന്തരമായി നീക്കം ചെയ്യണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്.

cctv-cameras-

ഇനിയൊരറിയിപ്പില്ലാതെ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തി ക്യാമറകൾ പിടിച്ചെടുക്കുമെന്നും നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ജില്ലയിൽ പല സ്കൂളുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അൺ എയ്ഡഡ് സ്കൂളുകളാണ് ഇക്കാര്യത്തിൽ മുന്നിലുള്ളതെങ്കിലും പൊതു വിദ്യാലയങ്ങളും ഒട്ടും പിറകിലോട്ടല്ല.

ചില അൺ‌എയ്ഡഡ് സ്കൂളുകളിൽ മാനേജരുടെ മുറിയിലിരുന്നാൽ ക്ലാസ് മുറിയിലെ ദൃശ്യം കാണാൻ കഴിയുന്ന വിധത്തിലുളഅള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ക്ലാസ് മുറിക്കുള്ളിലെ ക്യാമറ നീക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പോലും ചില സ്കൂളുകൾ നിരാകരിച്ചു.

English summary
kollam-local-news cctv camera in school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X