പ്രതിരോധ സന്ദേശം പകരാന്‍ ഡോക്സിസൈക്ലിന്‍ കഴിച്ച് കൊല്ലം ജില്ലാ കളക്ടര്‍
കൊല്ലം: എലിപ്പനി പ്രതിരോധ സന്ദേശം പ്രചരിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചു. കളക്ട്രേറ്റില്‍ രോഗപ്രതിരോധ ബോധവത്കരണത്തിനുള്ള ഡോക്സി വാഗണിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിലാണ് അദ്ദേഹവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഗുളിക കഴിച്ചത്.
പ്രതിരോധ മരുന്ന് കഴിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് കളക്ടര്‍ പറഞ്ഞു. എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ സന്ദേശ വാഹകരായി മാറണം. വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മരുന്നു കഴിക്കണം. മറ്റുള്ളവരെ കഴിക്കാന്‍ പ്രേരിപ്പിക്കുകയും വേണം. പാര്‍ശ്വഫലമില്ലാത്ത മരുന്നാണ് ഡോക്സിസൈക്ലിന്‍. ശരീരവേദനയോടു കൂടിയ ഏതു പനിക്കും നിര്‍ബന്ധമായി ചികിത്സ തേടണമെന്നും അ്ദ്ദേഹം പറഞ്ഞു.

പകര്‍ച്ചരോഗ വ്യാപനം തടയുന്നതിന് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നുവരുന്നതെന്നും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആര്.സന്ധ്യ, ഡോ.ജെ. മണികണ്ഠന് ഡോ.ജയശങ്കര്‍, ആര്.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications