കൊല്ലം ജില്ലയിൽ കുടിവെള്ളം ടാങ്കർ ലോറിയിൽ എത്തിക്കും; 24 മണിക്കൂറും കൺട്രോൾ റൂം!!
കൊല്ലം: മഴവെള്ളം കെട്ടിനില്‍ക്കുന്നതു മൂലം പമ്പിംഗ് നിര്‍ത്തിയ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ടാങ്കര്‍ ലോറിയില്‍ വെള്ളം ശേഖരിച്ച് വിതരണം ചെയ്യും അതേസമയം, കുഴല്‍കിണറുകളില്‍ നിന്നും ജല വിതരണം ഉണ്ടാകും. ഓച്ചിറ, ആലപ്പാട്, ക്ലാപ്പന പഞ്ചായത്തുകളിലും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും ജലത്തിന്റെ ഒഴുക്ക് താഴ്ന്നതിനു ശേഷം മാത്രമേ പമ്പിംഗ് ഇനി ആരംഭിക്കൂ.
മഴക്കെടുതിയില്‍ മലപ്പുറം ജില്ലയില്‍ 3363199 കുലച്ച വാഴകള്‍ നശിച്ചു, 12കോടിയുടെ കൃഷിനാശം
നിലവില്‍ പമ്പിംഗ് സാധ്യമല്ലാത്ത ആദിച്ചനല്ലൂര്‍, നെടുമ്പന, കൊട്ടിയം, മയ്യനാട്, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, പാരിപ്പള്ളി പ്രദേശങ്ങളില്‍ ചാത്തന്നൂര്‍ ജെഎസ്എം ആശുപത്രിക്ക് സമീപമുള്ള ജല സംഭരണിയില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കും. ശാസ്താംകോട്ട കായലില്‍ നിന്നുള്ള വെള്ളം എട്ടു പഞ്ചായത്തുകളിലും കൊല്ലം കോര്‍പ്പറേഷനിലും മുടക്കമില്ലാതെ വിതരണം ചെയ്യുന്നു. പമ്പിംഗ് നിര്‍ത്തിവച്ച പ്രദേശങ്ങളിലെല്ലാം കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം സംവിധാനവും ഒരുക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന നടത്തുന്നതിന് 8547638118 നമ്പരില്‍ ബന്ധപ്പെടാം. ദുരിതാശ്വാസ ക്യാമ്പുകളില്‍ ജല വിതരണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ സബ്കമ്മിറ്റി രൂപീകരിച്ചു. 8547001229, 9495434612, 9496410881, 9447504921 എന്നീ നമ്പരുകളില്‍ വിവരങ്ങള്‍ ലഭ്യമാണ്. കൊല്ലം ജല അതോറിറ്റി സമുച്ചയത്തില്‍ 24 മണിക്കൂറും പ്രവത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിലേക്കും (04742742993) വിളിക്കാമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. ജെയിംസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications