പ്രളയബാധിതർക്കും കേരളത്തിന്റെ പുനർ നിർമ്മാണത്തിനും വേണ്ടി കൊല്ലത്ത് ധനസമാഹരണം ഊര്‍ജിതമാക്കും
കൊല്ലം : പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി ധനസമാഹരണം സാധ്യമാക്കാന്‍ ജില്ലയില്‍ പ്രത്യേക തയ്യാറെടുപ്പ് തുടങ്ങി. വ്യവസായ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതല്‍ വ്യക്തികള്‍ വരെയെത്തുന്ന നിലയില്‍ സഹായസന്നദ്ധതയുള്ള മുഴുവന്‍ പേരുടേയും സംഭാവന വിവിധ വകുപ്പുകളിലൂടെ ഏകോപിപ്പിക്കാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ ധാരണയായി.
പ്രളയമേഖലയിലേക്ക് വള്ളങ്ങളെ രക്ഷാദൗത്യത്തിനായി എത്തിച്ച് മികവുറ്റ പ്രവര്‍ത്തനം നടത്തിയ ജില്ലയില്‍ നിന്ന് പുനര്‍നിര്‍മാണ പ്രക്രിയയില്‍ നേതൃത്വപരമായ പിന്തുണ ഉണ്ടാകണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് സ്വയംതയ്യാറായി ജനങ്ങള്‍ മുന്നോട്ട് വരുന്ന ഘട്ടമാണിത്. ദുരന്തത്തിന്റെ തീവ്രത തിരിച്ചറിയപ്പെട്ട സാഹചര്യത്തില്‍ ഉദാരമായ സഹായമാണ് സമസ്തമേഖലകളില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.
ഓഗസ്റ്റ് 15ന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,17,79,383 രൂപ ലഭിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. ജില്ലയില്‍ നിന്നുള്ള ഒട്ടേറെ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ നേരിട്ടും സംഭാവനകള്‍ എത്തിക്കുന്നുണ്ട്. സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തവും കടമയും എന്ന നിലയ്ക്ക് കൂടി ധനസമാഹരണത്തെ കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഏഴു മുതല്‍ ദുരിതാശ്വാസ നിധി സമാഹരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ റൂറല്‍ പൊലിസ് സൂപ്രണ്ട് ബി. അശോകന്‍, സബ്കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ. എ. ഡി. എം. ബി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications